കുഷാൻ കാലഘട്ടത്തിെല നാണയം കണ്ടെത്തി
text_fieldsബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിലുള്ള ഖപ്രാന ഗ്രാമത്തിൽ നിന്ന് 1800 വർഷം പഴക്കമുള്ള ചെമ്പ് നാണയങ്ങൾ കണ്ടെത്തി. കുഷാൻ കാലഘട്ടത്തിലെ നാണയങ്ങളാണിതെന്നാണ് കരുതുന്നത്. പ്രദേശത്തെ ഒരു മലയിൽ ഖനനം നടക്കുന്നതിനിടെയാണ് നാട്ടുകാർ നാണയങ്ങൾ കണ്ടെത്തിയത്.
തുടർന്ന് പ്രദേശത്തെ ചരിത്രകാരനായ അമിത് റായ് ജയിനെ വിളിച്ചു വരുത്തുകയും അദ്ദേഹത്തിെൻറ പരിശോധനയിൽ നാണയത്തിെൻറ കാല പഴക്കം കണ്ടെത്തുകയുമായിരുന്നു. എ.ഡി. 200-220 കാലത്ത് ഭരിച്ച വാസുദേവ രാജാവിെൻറ കാലത്തെ നാണയമാണിതെന്നാണ് അനുമാനം. ആറ് മുതൽ എട്ട് ഗ്രാം വരെയാണ് നാണയത്തിെൻറ ഭാരം.
അതേസമയം, ഇത്തരത്തിൽ നാണയങ്ങളും മറ്റും ലഭിക്കുന്നത് പുതിയ കാര്യമല്ലെന്നും പ്രദേശത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നും നാട്ടുകാർ അഭിപ്രായെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
