കോയമ്പത്തൂർ പീഡനകേസ്: പ്രതിയുടെ വധശിക്ഷ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി
text_fieldsകോയമ്പത്തൂർ: ഏറെ കോളിളക്കമുണ്ടാക്കിയ സ്കൂൾ വിദ്യാർഥികളുടെ കൊലപാതക കേസിലെ പ്രതി മനോഹരൻ വധശിക്ഷക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജി സുപ്രീം കോടതി തള് ളി. വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നായിരുന്നു ഹരജിയിലെ മുഖ്യ ആവശ്യം.
പൊള് ളാച്ചി കോട്ടൂർ മലയാണ്ടിപാളയം മനോഹരനാണ് (31) പ്രതി. സഹോദരങ്ങളായ രണ്ട് സ്കൂൾ വിദ്യാർഥികളെ വാനിൽ കടത്തിക്കൊണ്ടുപോയി തിരുമൂർത്തി ഡാം കനാലിൽ തള്ളി കൊലപ്പെടുത്തിയെന്നാണ് കേസ്. കൂട്ടുപ്രതി പെരിയനായ്ക്കൻപാളയത്ത് താമസിച്ചിരുന്ന പാലക്കാട് കൊല്ലേങ്കാട് സ്വദേശി മോഹൻരാജ് എന്ന മോഹനകൃഷ്ണൻ (27) പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
2010 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. വസ്ത്ര വ്യാപാരിയായ കോയമ്പത്തൂർ രേങ്കകൗണ്ടർ വീഥി ശുക്രവാർപേട്ട രജ്ഞിത്കുമാർ ജെയിൻ-സംഗീത ദമ്പതികളുടെ മക്കളായ മുസ്കിൻ (11), റിഥിക് (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കടത്തിക്കൊണ്ടുപോയി ബന്ദിയാക്കി രജ്ഞിത്കുമാറിൽനിന്ന് പത്ത് ലക്ഷം രൂപ ആവശ്യപ്പെടാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്.
സർക്കാർ പുതൂരിൽ പി.എ.പി കനാൽ ഷട്ടറിെൻറ വിജനമായ സ്ഥലത്തുവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളുകയായിരുന്നു. എതിർപ്പ് പ്രകടിപ്പിച്ച റിഥിക്കിനെയും കനാലിൽ തള്ളി കൊലപ്പെടുത്തി. 2012 നവംബർ ഒന്നിന് മനോഹരെന കോയമ്പത്തൂർ മഹിള കോടതി വധശിക്ഷക്ക് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
