Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദശാബ്​ദത്തിനു ശേഷം...

ദശാബ്​ദത്തിനു ശേഷം കോയമ്പത്തൂർ-രാമേശ്വരം ട്രെയിൻ സർവിസ്

text_fields
bookmark_border
ദശാബ്​ദത്തിനു ശേഷം കോയമ്പത്തൂർ-രാമേശ്വരം ട്രെയിൻ സർവിസ്
cancel

കോ​യ​മ്പ​ത്തൂ​ർ: 10 വ​ർ​ഷ​ത്തി​നു​ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ രാ​മേ​ശ്വ​ര​ത്തേ​ക്ക്​ രാ​ത്രി​കാ​ ല ട്രെ​യി​ൻ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു. എം.​പി​മാ​രു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ ദ​ക്ഷി​ണ റെ​യി ​ൽ​​വേ ശി​പാ​ർ​ശ റെ​യി​ൽ​വേ ബോ​ർ​ഡി​ന്​ അ​യ​ച്ചു. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ രാ​മേ​ശ്വ​ര​ത്തേ​ക്കും തി ​രി​ച്ചും രാ​ത്രി 10.30ന്​​ ​പു​റ​പ്പെ​ട്ട്​ പി​റ്റേ​ന്ന്​ രാ​വി​ലെ എ​ട്ടി​ന്​ എ​ത്തു​ന്ന വി​ധ​മാ​ണ്​ സ​മ​യ​ക്ര​മം. പൊ​ള്ളാ​ച്ചി, പ​ള​നി, ഡി​ണ്ടി​ഗ​ൽ, മ​ധു​ര വ​ഴി​യാ​ണ്​ സ​ർ​വി​സ്.

രാ​മേ​ശ്വ​രം ട്രെ​യി​നി​ന്​ പു​റ​മെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ തൂ​ത്തു​ക്കു​ടി​യി​ലേ​ക്ക്​ പൊ​ള്ളാ​ച്ചി, മ​ധു​ര വ​ഴി ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു ഇ​ൻ​റ​ർ​സി​റ്റി എ​ക്​​സ്​​പ്ര​സ്​ മേ​ട്ടു​പാ​ള​യം വ​രെ നീ​ട്ടു​ക, കോ​യ​മ്പ​ത്തൂ​ർ-​ബം​ഗ​ളൂ​രു പാ​ത​യി​ൽ രാ​ത്രി​കാ​ല ട്രെ​യി​ൻ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളുമുണ്ട്​.

2008ൽ ​പാ​ത ന​വീ​ക​ര​ണ ഭാ​ഗ​മാ​യാ​ണ്​ കോ​യ​മ്പ​ത്തൂ​ർ-​പൊ​ള്ളാ​ച്ചി റൂ​ട്ടി​ൽ ട്രെ​യി​ൻ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി​യ​ത്. ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം പാ​ത തു​റ​െ​ന്ന​ങ്കി​ലും കോ​യ​മ്പ​ത്തൂ​ർ-​രാ​മേ​ശ്വ​രം ട്രെ​യി​ൻ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചി​ല്ല. അ​തേ​സ​മ​യം പാ​ല​ക്കാ​ടു​നി​ന്ന്​ പൊ​ള്ളാ​ച്ചി, പ​ള​നി, മ​ധു​ര വ​ഴി രാ​മേ​ശ്വ​ര​ത്തേ​ക്ക്​ പാ​സ​ഞ്ച​ർ സ​ർ​വി​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train servicemalayalam newsindia newsCoimbatore-Rameswaram
News Summary - Coimbatore-Rameswaram train Service -India News
Next Story