Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരിലെ പെട്രോൾ...

കോയമ്പത്തൂരിലെ പെട്രോൾ ബോംബേറ്​​: രണ്ട്​ എസ്​.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡനം
cancel

കോയമ്പത്തൂർ: നഗരത്തിലെ കുനിയമുത്തൂർ മേഖലയിലുണ്ടായ രണ്ട്​ പെട്രോൾ ബോംബേറ്​ കേസുകളിൽ രണ്ട്​ എസ്​.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ്​ ചെയ്തതായി സിറ്റി പൊലീസ്​ കമീഷണർ വി. ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോയമ്പത്തൂർ കുനിയമുത്തൂർ അറിവൊളി നഗർ ജേസുരാജ്​(32), തിരുവള്ളുവർ നഗർ ഇല്യാസ്​(34) എന്നിവരാണ്​ പ്രതികൾ. ഇവരെ ഞായറാഴ്ച മജിസ്​ട്രേട്ടിന്​ മുന്നിൽ ഹാജരാക്കി ജയിലിലടച്ചു.

കുനിയമുത്തൂരിൽ രഘുവെന്ന ഹിന്ദുമുന്നണി പ്രവർത്തകന്‍റെ വീടിന്​ മുന്നിൽ നിർത്തിയിട്ട കാറിന്​ നേരെയും കോവൈപുതൂരിലെ ബി.ജെ.പി പ്രവർത്തകനായ ഭരതിന്‍റെ വീട്ടിലേക്കും പെട്രോൾ ബോംമ്പെറിഞ്ഞ കേസുകളിലാണ്​ ഇവർ അറസ്റ്റിലായത്​. ഏത്​ സാഹചര്യത്തിലാണ്​ ഇവർ കൃത്യം നടത്തിയതെന്ന്​ വിശദമായ അന്വേഷണത്തിലൂടെ മാത്രമെ അറിയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂർ നഗരത്തിൽ പെട്രോൾ ബോംമ്പേറുമായി ബന്ധപ്പെട്ട മറ്റു ആറു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്​. ചില കേസുകളിൽ പ്രതികളെക്കുറിച്ച്​ വ്യക്തമായ സൂചനകൾ ലഭിച്ചതായും ഇവർ ഉടനടി പിടിയിലാവുമെന്നും കമീഷണർ വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPICoimbatorepetrol bomb
News Summary - Coimbatore petrol bomb: Two SDPI workers arrested
Next Story