Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറിയ പാക്കറ്റുകളിലെ വെളിച്ചെണ്ണ ഭക്ഷ്യ എണ്ണയായി കണക്കാക്കാമെന്ന് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: ചെറിയ പാക്കറ്റുകളിൽ വിൽക്കുന്ന വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

നികുതി കണക്കാക്കുന്നതിനായി ചെറിയ പായ്ക്കറ്റുകളിൽ വിൽക്കുന്ന വെളിച്ചെണ്ണ ഭക്ഷ്യ എണ്ണയായി കണക്കാക്കണമോ അതോ സൗന്ദര്യ വര്‍ദ്ധക വസ്തുവായി കണക്കാക്കണോ എന്നത് സംബന്ധിച്ച 15 വര്‍ഷം നീണ്ട തര്‍ക്കത്തിനാണ് സുപ്രീം കോടതിയുടെ വിധിയോടെ പരിഹാരമായത്. ഇതോടെ ചെറിയ പായ്ക്കിൽ വിൽക്കുന്ന വെളിച്ചെണ്ണയുടെ ജി.എസ്‌.ടി അഞ്ചു ശതമാനമായി മാറും.

ഭക്ഷണ സാധനങ്ങളിൽ എണ്ണയ്ക്ക് 18 ശതമാനം ആണ് ജി.എസ്‌.ടി. എന്നാൽ ഭക്ഷ്യ എണ്ണയ്ക്ക് ജി.എസ്‌.ടി അഞ്ച് ശതമാനം മാത്രമാണ്. സാധാരണയായി 500 മില്ലിയില്‍ താഴെയുള്ള വെളിച്ചെണ്ണ പായ്ക്കറ്റുകൾക്ക് 18 ശതമാനം നികുതി ചുമത്തണം എന്നാണ് നികുതി വകുപ്പിന്റെ വാദം. തലയിൽ തേക്കുന്നതിനാണ് ഈ വെളിച്ചെണ്ണ ഉപഭോക്താക്കൾ വാങ്ങുന്നതെന്നും, അതിനാൽ സൗന്ദര്യ വര്‍ദ്ധക വസ്തുവായി ഇതിനെ കണക്കാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - coconut-oil-in-small-packets-can-be-categorised-as-edible-oilz-rules-sc
Next Story