ഇൻഡിഗോ വിമാനത്തിന്റെ ട്രേ ടേബിളിൽ പാറ്റ; വിഡിയോയുമായി യാത്രക്കാരൻ
text_fieldsന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിന്റെ ട്രേ ടേബിളിൽ പാറ്റ. മുംബൈ-ഭുവനേശ്വർ വിമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ട്രേടേബിളിൽ വെച്ച് യാത്രക്കാരൻ ലഘുഭക്ഷണം കഴിക്കുമ്പോൾ പാറ്റയെത്തുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഇൻഡിഗോയുടെ സേവനത്തിൽ കടുത്ത അതൃപ്തിയുണ്ടെന്ന് ദുരനുഭവം നേരിട്ട യാത്രക്കാരൻ പ്രതികരിച്ചു. വിമാനത്തിന് വൃത്തിയുണ്ടായിരുന്നില്ല. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ഇൻഡിഗോ വിമാനത്തിൽ പാറ്റ കയറി യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നത്.
നേരത്തെ സമാനമായ പരാതി സംഗീത സംവിധായകൻ റിക്കി രാജും ഉയർത്തിയിരുന്നു. പട്നയിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ പാറ്റയെ കണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഒക്ടോബർ 13ന് നടന്ന സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഇൻഡിഗോ മാത്രമല്ല ഇന്ത്യയിലെ മറ്റൊരു വിമാന കമ്പനിയായ എയർ ഇന്ത്യയും ഈയടുത്ത് യാത്രക്കാർക്ക് നേരിട്ട മോശം അനുഭവത്തിന്റെ പേരിൽ പഴി കേട്ടിരുന്നു. എയർ ഇന്ത്യ യാത്രയിലെ മോശം അനുഭവത്തെ കുറിച്ച് യു.എൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തൽ നടത്തിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്.

