Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടിത്തറ ശക്തമാക്കാൻ...

അടിത്തറ ശക്തമാക്കാൻ സി.ജെ.പി; പുതിയ സോണൽ കമ്മിറ്റികൾക്കും ദേശീയ നേതൃത്വത്തിനും രൂപം നൽകി

text_fields
bookmark_border
അടിത്തറ ശക്തമാക്കാൻ സി.ജെ.പി; പുതിയ സോണൽ കമ്മിറ്റികൾക്കും ദേശീയ നേതൃത്വത്തിനും രൂപം നൽകി
cancel

ന്യൂഡൽഹി: രാജ്യത്തുടനീളം സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി. ഗ്രാമീണ തലത്തിൽ സ്വാധീനം ഉറപ്പിക്കാനും പ്രാദേശിക നേതാക്കളുടെ വലിയൊരു ശൃംഖല രാജ്യമെമ്പാടും കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ് ഈ നിർണായക നീക്കം. ഇതിന്റെ ഭാഗമായി നോർത്ത്, ഈസ്റ്റ്, വെസ്റ്റ് സോണുകളിലായി പുതിയ സോണൽ കോഡിനേഷൻ കമ്മിറ്റികൾക്കും പാർട്ടി രൂപം നൽകിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുന്നതിനുമാണ് ഈ സംഘടനാ വിപുലീകരണത്തിലൂടെ നേതൃത്വം ഉദ്ദേശിക്കുന്നത്.

സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരാണ് പാർട്ടിയുടെ പുതിയ സഹ-കൺവീനർമാർ. ആഫ്രീൻ നവാസ് ദേശീയ സെക്രട്ടറിയായി ചുമതലയേൽക്കും. ഇതിനുപുറമെ, സുധീർ സംഗ്വാൻ, സിദ്ധാന്ത് ഭരദ്വാജ് എന്നിവരെ ദേശീയ വക്താക്കളായും തെരഞ്ഞെടുത്തിട്ടുണ്ട്. രേഖാ ശർമ്മ, അക്ഷയ് ഷിൻഡെ, പ്രേം ആകാശ്, അനം ഉസ്മ, ബാലകൃഷ്ണ ശുക്ല എന്നീ അഞ്ചു പേർക്കാണ് സംഘടനാ ജോയിന്റ് സെക്രട്ടറിമാരുടെ ചുമതല നൽകിയിട്ടുള്ളത്.

കൂടുതൽ സജീവവും കരുത്തുറ്റതുമായ ഒരു പ്രസ്ഥാനമായി മാറാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സി.ജെ.പി വ്യക്തമാക്കി.

നോർത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ: ആദേശ് പ്രധാൻ ഗുർജാർ, ആസാദ് മോഹിത്, മുഹമ്മദ് ഫർഹാൻ ഖാൻ, വിശേഷ് കർൺവാൾ, ഉജ്ജ്വൽ പാണ്ഡെ, പൂജ സൈനി, അഫ്താബ് സിംഗ് വിർക്ക്, അർഷ്ദീപ് സിംഗ് കൊച്ചാർ, സാഹിദ് അഹമ്മദ് മാലെ, മെഹ്വിഷ് അലി, ശ്രേഷ്ഠ് സിംഗ് ഖേര, അജയ് ദേശ്വാൾ, ഡോ. വിവേക് സംഗ്വാൻ, മുകേഷ് ഓൾറൗണ്ടർ, റാം ജാഖഡ്, ഹർഷ് കാർത്തികേയ് സിംഗ്, അഡ്വ. ആരുഷി ഗായി.

ഈസ്റ്റ് സോൺ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ: ഷെയ്ഖ് മരൂഫ് ഉദ്ദീൻ, ദേദിപ്യ ഗാംഗുലി, ഷെയ്ഖ് അബ്ദുൾ ഹഫീസ്, പ്രകൃതി സാഹു, രാകേഷ് രഞ്ജൻ സമൽ, സ്വപ്നിൽ മിശ്ര, അശുതോഷ് രഞ്ജൻ, ഖുഷ്ബു വഹാബ് ചൗധരി, മായങ്ക് പാണ്ഡെ, സതീഷ് യാദവ്, അസ്ലം ഖാൻ, രസിക ഖാരെ, സചിൻ ഭർവാൾ, കൃതിക കശ്യപ്, മോഹൻ യാദവ്, രാമൻ ദീപ്.

വെസ്റ്റ് സോൺ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ:: ഡോ. നിതിൻ ദിഗെ, അഡ്വ. ജയ്സിംഗ് ഷേരെ, ദുർഗേഷ് കുഹികെ, നിലാക്ഷി വാങ്കഡെ, സരോഷ് ഷെയ്ഖ്, അശുതോഷ് ശർമ്മ, രോഹിത് പട്ടേൽ, അനികേത് ശിവഹാരെ, റാം പട്ടേൽ, വേദ് ത്രിവേദി, പ്രീതേഷ് ചൗഡ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national newsPoliticsAbhijeet DipkeCJP Party
News Summary - Cockroach Janata Party Appoints New National Office Bearers and Coordination Committees
Next Story