Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ്കി ബോട്ടിലിൽ കടത്തിയ 20 കോടിയുടെ കൊക്കൈയ്ൻ പിടിച്ചു

text_fields
bookmark_border
വിസ്കി ബോട്ടിലിൽ കടത്തിയ 20 കോടിയുടെ കൊക്കൈയ്ൻ പിടിച്ചു
cancel

മുംബൈ: വിസ്കി ബോട്ടിലിൽ കടത്തിയ 20 കോടിയുടെ കൊക്കൈയ്ൻ പിടിച്ചു. മുംബൈയിലെ ഛത്രപതി ശിവാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് ​​കൊ​​ക്കെയ്ൻ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 3.5 കിലോ കൊ​ക്കെയ്നാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ലാഗോസിൽ നിന്ന് അഡിസ് അബാബ വഴി മുംബൈയിലേക്ക് യാത്ര ചെയ്തയാളാണ് പിടിയിലാതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോൾ ഒരു ലിറ്ററിന്റെ രണ്ട് വിസ്കി ബോട്ടിലുകൾ ലഭിച്ചു. അതിനുള്ളിലെ ദ്രാവകം പരിശോധിച്ചപ്പോഴാണ് ലഹരി സാന്നിധ്യം കണ്ടെത്തിയത്. രണ്ട് ബോട്ടലുകളിലേയും കൊക്കെയ്നിന്റെ ഭാരം ഏകദേശം 3.5 കിലോഗ്രാം വരും. അന്താരാഷ്ട്ര വിപണിയിൽ 20 കോടി രൂപ വിലവരുന്ന കൊക്കെയ്നാണ് പിടിച്ചെടുത്തതെന്നും മുംബൈ വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cocaine Worth ₹ 20 Crore Seized In Whiskey Bottles At Mumbai Airport
Next Story