Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

17 കോടിയുടെ കൊക്കെയ്നുമായി യാത്രക്കാരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
17 കോടിയുടെ കൊക്കെയ്നുമായി യാത്രക്കാരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ
cancel

ന്യൂഡൽഹി: 17 കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി. കെനിയയിൽ നിന്നെത്തിയ യാത്രക്കാരനെ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) ആണ് പിടികൂടിയത്.

ഡൽഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിലാണ് വൻ ലഹരിവേട്ട നടന്നത്. 1,698 ഗ്രാം കൊക്കെയ്നാണ് വിദേശിയിൽനിന്ന് കണ്ടെത്തിയത്.

മാത്രമല്ല, ഇയാളെ പരിശോധിച്ചപ്പോൾ ഏതാനും മണിക്കൂറുകൾക്ക് ശേഷം പുറപ്പെടേണ്ട മുംബൈയിലേക്കുള്ള വിമാനത്തിന്റെ വിമാന ടിക്കറ്റ് കണ്ടെത്തി. തുടർന്ന് നടത്തിയ നീക്കത്തിൽ, ഇയാളിൽനിന്നും കൊക്കെയ്ൻ സ്വീകരിക്കാൻ മുംബൈയിൽ കാത്തുനിന്ന കെനിയൻ വനിതയെയും പിടികൂടാൻ അധികൃതർക്ക് സാധിച്ചു.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ മാസങ്ങളിൽ 31 കിലോ കൊക്കെയ്നും 96 കിലോ ഹെറോയിനുമാണ് ഡി.ആർ.ഐ അധികൃതർ പിടിച്ചെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cocaine Worth 17 Crore Seized At Delhi Airport
Next Story