Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കോബ്രപോസ്​റ്റ്​:...

‘കോബ്രപോസ്​റ്റ്​: ഹിന്ദുത്വ അനുകൂല വാർത്തകൾക്ക്​ വിലപേശൽ; പ്രമുഖ മാധ്യമസ്ഥാപനങ്ങൾ കുടുങ്ങും

text_fields
bookmark_border
‘കോബ്രപോസ്​റ്റ്​: ഹിന്ദുത്വ അനുകൂല വാർത്തകൾക്ക്​ വിലപേശൽ; പ്രമുഖ മാധ്യമസ്ഥാപനങ്ങൾ കുടുങ്ങും
cancel

ന്യൂഡൽഹി: വർഗീയത തുളുമ്പുന്ന ഉള്ളടക്കമുള്ളതും പ്രതിപക്ഷ നേതാക്കളെ താറടിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കാനായി രാജ്യത്തെ പ്രമുഖ മാധ്യമസ്​ഥാപനങ്ങളുടെ ഉന്നതപദവിയിലുള്ളവർ വില​ പേശലിന്​ തയാറാകുന്ന ഒളികാമറ ഒാപറേഷൻ ദൃശ്യങ്ങൾ ന്യൂസ്​ പോർട്ടലായ ‘കോബ്ര പോസ്​റ്റ്​’ പുറത്തുവിട്ടു.

30ലധികം വിഡ​ിയോകളാണ്​ സൈറ്റ്​ പുറത്തുവിട്ടത്​. ഒളികാമറ ഒാപറേഷ​ൻ രണ്ടാം ഘട്ടത്തി​​​​​​​​​െൻറ വിഡിയോകൾ പുറത്തുവിടുന്നതിനെതിരെ മാധ്യമസ്​ഥാപനമായ  ‘ദൈനിക്​ ഭാസ്​കർ’ ഡൽഹി ഹൈകോടതിയിൽനിന്ന്​ അനുകൂല വിധി നേടിയിരുന്നു. ഇൗ സാഹചര്യത്തിൽ, ‘ദൈനിക്​ ഭാസ്​കർ’ ഉൾപ്പെടുന്ന വിഡിയോ ഭാഗങ്ങൾ ഒഴിവാക്കി.

കോബ്ര പോസ്​റ്റ്​ റിപ്പോർട്ടർ കോടികളുടെ പരസ്യദാതാവ്​ എന്ന നിലക്ക്​ പ്രമുഖ മാധ്യമ സ്​ഥാപനങ്ങളായ ‘ടൈംസ്​ ഒാഫ്​ ഇന്ത്യ’, ‘ഹിന്ദുസ്​ഥാൻ ടൈംസ്​’, ‘ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​’, ‘ടി.വി 18’, ‘എ.ബി.എൻ ആന്ധ്ര ജ്യോതി’, ‘ദിനമലർ’, ‘ഒാപൺ മാഗസിൻ’, ‘സൺ ഗ്രൂപ്​​’ തുടങ്ങിയവയുമാണ്​ വിലപേശൽ നടത്തിയത്​. റിപ്പോർട്ടറായ പുഷ്​പ്​ ശർമ ഒരു സംഘടനയുടെ ‘പ്രചാരക്​’ ആണെന്നും പേര്​ ‘ആചാര്യ അടൽ’ ആണെന്നുമാണ്​ പരിചയപ്പെടുത്തുന്നത്​.

‘​ശ്രീമദ്​ ഭഗവത്​ ഗീത പ്രചാർ സമിതി’ എന്ന സംഘടനയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്​ ഇയാൾ പറയുന്നത്​. വർഗീയത വിതക്കുന്ന വാർത്തകളും മറ്റും ഉൾപ്പെടുത്തി കാമ്പയിൻ നടത്തുന്നതിനുള്ള പിന്തുണ നൽകിയാൽ കോടികളുടെ പരസ്യവും സ്​പോൺസർഷിപ്പും നൽകാമെന്നായിരുന്നു വാഗ്​ദാനം.

കാമ്പയിൻ രണ്ട്​ രൂപത്തിൽ നടത്തണം. ആദ്യം അനുകൂല അന്തരീക്ഷം സൃഷ്​ടിക്കാനായി മതപരമായ ഉള്ളടക്കമുള്ള വാർത്തകൾ പ്രസിദ്ധീകരിക്കണം. തുടർന്ന്​ രാഹുൽ ഗാന്ധി, മായാവതി, അഖിലേഷ്​ യാദവ്​ തുടങ്ങിയ ​പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും വേണം. രണ്ടാം ഘട്ടത്തിൽ കൂടുതൽ സുവ്യക്തമായ നടപടികൾ വേണം. ആർ.എസ്​.എസ്​ നേതാക്കളുടെ പ്രസംഗങ്ങൾക്ക്​ പ്രാധാന്യം നൽകണം.

‘ടൈംസ്​ ഒാഫ്​ ഇന്ത്യ’യുടെ എം.ഡി വിനീത്​ ജെയ്​ൻ ഉൾപ്പെടെ ഇൗ ഒാഫറിനോട്​ അനുകൂലമായാണ്​ പ്രതികരിക്കുന്നത്​. ​‘ടൈംസി’ന്​ 500 കോടിയാണ്​ റിപ്പോർട്ടർ വാഗ്​ദാനം ചെയ്​തത്​. 
എന്നാൽ, പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും രണ്ടു പത്രങ്ങൾ- ‘ബർതമാനും’ ‘ദൈനിക്​ സംബദും’ ഇൗ ഒാഫറുകൾ തള്ളി​. വർഗീയവും ചേരിതിരിവുണ്ടാക്കുന്നതുമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനാകില്ലെന്ന്​ ഇരു സ്​ഥാപനങ്ങളുടെയും മേധാവികൾ അടച്ചുപറയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black moneymalayalam newsCobrapost StingHindutva newsIndia News
News Summary - Cobrapost Sting: Big Media Houses Say Yes to Hindutva, Black Money, Paid News-india news
Next Story