Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളി കാര്യമായി; പാമ്പു കടിയേറ്റ് ഗ്രാമീണൻ മരിച്ചു

text_fields
bookmark_border
കളി കാര്യമായി; പാമ്പു കടിയേറ്റ് ഗ്രാമീണൻ മരിച്ചു
cancel

ജോധ്പൂർ: തെരുവിൽ പാമ്പ് പ്രദർശനത്തിനിടെ പാമ്പാട്ടിയുടെ അതിസാമർഥ്യം കാണിയുടെ ജീവനെടുത്തു. പ്രദർശനം കാണാനെത്തിയ ബാബുറാം ജാഗർ എന്ന ഗ്രാമീണനാണ് കടിയേറ്റ് മരിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ജാതവാസ് ഗ്രാമത്തിൽ പാമ്പിനെ പ്രദർശിക്കുന്നതിനിടെ പാമ്പാട്ടി അടുത്ത് നിന്ന ബാബുറാമിന്‍റെ കഴുത്തിൽ പാമ്പിനെ വെക്കുകയായിരുന്നു.

പലരും പാമ്പിനൊപ്പമുള്ള സെൽഫിയും വിഡിയോയും പകർത്താൻ മത്സരിക്കുന്നതിനിടെ പാമ്പ് ബാബുറാമിന്‍റെ ചെവിയിൽ കടിച്ചു.  പാമ്പ് കടിച്ചുവെന്ന് ബാബുറാം പറഞ്ഞിട്ടും പാമ്പാട്ടി  കാര്യമാക്കിയില്ല.  കടിയേറ്റ ആൾ ബോധരഹിതനായി നിലത്ത് വീണപ്പോഴാണ് പാമ്പാട്ടിക്ക് ഗൗരവം മനസിലായത്.

പിന്നീട് ഇയാളെ അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി മന്ത്രം ചൊല്ലി വിഷം ഇറക്കാനും ശ്രമം നടന്നു. ഇതിനിടെ ഇയാൾ മരിച്ചു. ഏറെവൈകിയാണ് ബാബുറാമിനെ ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പാമ്പാട്ടി ഇന്ദ്രം സുതറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cobra Kills Man, Snake Charmer Arrested
Next Story