Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു; പ്രതിരോധമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു

text_fields
bookmark_border
കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു; പ്രതിരോധമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു
cancel

ചെന്നൈ: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ ചെന്നൈയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഇന്നത്തെ ചെന്നൈ സന്ദർശന ഒരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ടിരിക്കെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് വെച്ച് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 2.30 ഓടെ രാജീവ് ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ (ആർ.ജി.ജി.ജി.എച്ച്) എത്തിച്ചെങ്കിലും രാത്രി ഏഴു മണിയോടെ മരിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

"ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐ.സി.ജി) ഡി.ജി രാകേഷ് പാലിൻ്റെ ആകസ്മിക നിര്യാണത്തിൽ അഗാധമായ ദുഃഖമുണ്ട്. ഇന്ത്യയുടെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഐ.സി.ജിയുടെ നേതൃത്വത്തിൽ വലിയ മുന്നേറ്റം നടത്തിയ സമർത്ഥനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം"-പ്രതിരോധ മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Coast Guard Director General Rakesh Pal Dies Of Heart Attack In Chennai
Next Story