Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആസിയാൻ ഉച്ച​കോടി...

ആസിയാൻ ഉച്ച​കോടി ഉപാധ്യക്ഷസ്ഥാനം; അഭിമാനവും ബഹുമതിയുമെന്ന് നരേന്ദ്ര മോദി

text_fields
bookmark_border
ആസിയാൻ ഉച്ച​കോടി ഉപാധ്യക്ഷസ്ഥാനം; അഭിമാനവും ബഹുമതിയുമെന്ന് നരേന്ദ്ര മോദി
cancel

ജക്കാർത്ത: ആസിയാൻ-ഇന്ത്യ ഈസ്റ്റ് ഏഷ്യ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേ​ന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. വ്യാഴാഴ്ച രാവിലെയാണ് ഉച്ചകോടിക്കായി മോദി ജക്കാർത്തയിലെത്തിയത്. ആസിയാൻ ഉച്ചകോടി ഉപാധ്യക്ഷസ്ഥാനം അഭിമാനവും ബഹുമതിയുമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

നമ്മുടെ സൗഹൃദം നാലാം പതിറ്റാണ്ടിലെത്തി നിൽക്കുകയാണ്. ആസിയാൻ ഉച്ചകോടിയിൽ ഉപാധ്യക്ഷസ്ഥാനം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ഉച്ചകോടി സംഘടിപ്പിച്ചതിന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.

ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുമെന്നാണ് വിവരം. നേരത്തെ ട്വിറ്ററിലൂടെ നരേന്ദ്ര മോദി ജക്കാർത്തയിലെത്തിയ വിവരം വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചിരുന്നു. നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇന്തോനേഷ്യയിലെ ഇൻഡ്യൻ സമൂഹം എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiASEAN-India Summit
News Summary - 'Co-chairing ASEAN-India Summit matter of pride, honour': PM Modi in Jakarta
Next Story