വാഹനങ്ങൾക്കുള്ള സി.എൻ.ജി. വില രണ്ടു രൂപ കൂട്ടി
text_fieldsന്യൂഡൽഹി: വാഹനങ്ങൾക്കുള്ള സി.എൻ.ജി. വില കിലോഗ്രാമിന് രണ്ടു രൂപ കൂട്ടി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയെ മാത്രം ഒഴിവാക്കിയാണ് മറ്റു നഗരങ്ങളിൽ വില കൂട്ടിയത്.
ഡൽഹിയുടെ സമീപപ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം നഗരങ്ങളിൽ വില കൂട്ടിയിട്ടുണ്ട്. മുംബൈയിലെ സിറ്റി ഗ്യാസ് റീട്ടെയിലറായ മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എം.ജി.എൽ) മുംബൈയിലും സമീപ പ്രദേശങ്ങളിലും സി.എൻ.ജി വില കിലോഗ്രാമിന് രണ്ടു രൂപ വർധിപ്പിച്ചിട്ടുണ്ട്. മറ്റ് സിറ്റി ഗ്യാസ് റീട്ടെയിലർമാരും സമാന രീതിയിൽ വില കൂട്ടിയിട്ടുണ്ട്.
നവംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മുംബൈയിൽ എം.ജി.എൽ സി.എൻ.ജി. വില കിലോക്ക് 77 രൂപയാക്കി. ഡൽഹിയിലെ വില കിലോഗ്രാമിന് 75.09 രൂപയിൽ മാറ്റമില്ലാതെ തുടരുമ്പോൾ, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 81.7 രൂപയായും ഗുരുഗ്രാമിൽ 82.12 രൂപയായും ഉയർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

