Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളി​െൻറ...

കെജ്​രിവാളി​െൻറ സമരത്തിൽ ഇടപെടണം; നാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു

text_fields
bookmark_border
കെജ്​രിവാളി​െൻറ സമരത്തിൽ ഇടപെടണം; നാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്​ നാലു​ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​, ആ​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​​ബാ​ബു നാ​യി​ഡു​, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്​. 

നിതി ആയോഗി​​​​​െൻറ നാലാമത്​ ഭരണസമിതി യോഗത്തിന്​ രാഷ്​ട്രപതി ഭവനിലെത്തിയതായിരുന്നു മുഖ്യമന്ത്രിമാർ. യോഗം തുടങ്ങുന്നതിനു മുന്നോടിയായി നാലു പേരും ലഫ്​. ഗവർണറുടെ വസതിയിൽ സമരമിരിക്കുന്ന ഡൽഹി മുഖ്യമന്ത്രി കെജ്​രിവാളിനെ കണ്ട്​ പിന്തുണ അറിയിച്ചിരുന്നു. 

സമരത്തിലുള്ള ​െഎ.എ.എസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി കെജ്​രിവാൾ ലഫ്​. ഗവണർ അനിൽ ബൈജാ​​​​െൻറ വസതിയിൽ നടത്തുന്ന സമരം ഏഴു ദിവസമായ സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടത്​. 

ലോക്​സഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ബി.ജെ.പി- കോൺഗ്രസ്​ ഇതര സഖ്യം രൂപീകരിക്ക​െപ്പടുന്നതി​​​െൻറ സൂചനയാകാമിതെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകരുടെ നിഗമനം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiArvind Kejriwalmalayalam newsKejriwal's Strike
News Summary - CMs Approach PM to seek Immediate Resolution on Delhi Problem -India news
Next Story