Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുലന്ദ്​ശഹർ:...

ബുലന്ദ്​ശഹർ: പൊലീസുകാര​െൻറ കുടുംബത്തിന്​ 40 ലക്ഷം; ഒരാൾക്ക്​ സർക്കാർ ജോലി

text_fields
bookmark_border
ബുലന്ദ്​ശഹർ: പൊലീസുകാര​െൻറ കുടുംബത്തിന്​ 40 ലക്ഷം; ഒരാൾക്ക്​ സർക്കാർ ജോലി
cancel

ലക്​നോ: ഗോവധം ആരോപിച്ച്​ ഉത്തർപ്രദേശിലെ ബുലന്ദ്​ശഹറിലുണ്ടായ സംഘപരിവാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ സിങ്ങി​​​െൻറ കുടുംബവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്​ച നടത്തി​. ലക്​നോവിൽ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ്​ കൂടിക്കാഴ്​ച നടന്നത്​. സുബോധ്​ സിങ്ങി​​​െൻറ രണ്ടു മക്കളും വിധവയും സഹോദരിയുമാണ്​ മുഖ്യമന്ത്രിയെ സന്ദർശിക്കാനെത്തിയത്​.

സുബോധ്​ സിങ്ങി​​​െൻറ വിധവക്ക്​ നഷ്​ടപരിഹാരമായി 40 ലക്ഷം രൂപ നൽകുമെന്നും രക്ഷിതാക്കൾക്ക്​ 10 ലക്ഷം നൽകുമെന്നും യോഗി പ്രഖ്യാപിച്ചു. സുബോധി​​​െൻറ കുടുംബത്തിലെ ഒരാൾക്ക്​ സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കലാപത്തിൽ ​െപാലീസുകാരൻ കൊല്ലപ്പെട്ടതിൽ മൗനം പാലിക്കുകയും ഗോവധം നടത്തുന്നവർക്കെതിരെ നടപടിക്ക്​ ഉത്തരവിടുകയും ചെയ്​ത യോഗി ആദിത്യനാഥിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതെ തുടർന്നാണ്​ കൊല്ലപ്പെട്ട ​െപാലീസ്​ ഉദ്യോഗസ്ഥ​​​െൻറ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി തയാറായത്​.

ഡിസംബർ മൂന്നിനാണ്​ ​പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ട്​ ബുലന്ദ്​ശഹറിൽ കലാപമുണ്ടാകയും ഇൻസ്​പെക്​ടർ സ​ുബോധ്​ സിങ്​ വെടിയേറ്റ്​ മരിക്കുകയും ചെയ്​തത്​. ദാദ്രിയിലെ അഖ്​ലാഖ്​ വധം അ​ന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ്​. കലാപവും കൊലപാതകവും സംഘപരിവാർ ആസൂത്രണം ചെയ്​താണെന്ന തെളിവുകളും പറുത്തുവന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob attackCop's MurderYogi Adityanath
News Summary - CM Yogi Adityanath, Silent on Cop's Murder by Mob, Meets His Family- India news
Next Story