തിവാരിയുടെ മൃതദേഹത്തിനു മുന്നിൽ െപാട്ടിച്ചിരിച്ച് യോഗി
text_fieldsഡൽഹി: മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന് ത്രിയുമായിരുന്ന എൻ.ഡി. തിവാരിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സമീപത്തുനിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
തിവാരിയുടെ മൃതദേഹം നിയമസഭ മന്ദിരത്തിൽ എത്തിച്ചപ്പോഴായിരുന്നു സമീപത്തുണ്ടായിരുന്ന യോഗി ആദ്യത്യനാഥ്, ബിഹാർ ഗവർണർ ലാൽജി ടണ്ഡൻ, മന്ത്രിമാരായ മുഹ്സിൻ റാസ, അശുതോഷ് ടണ്ഡൻ എന്നിവർ തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസും സമാജ്വാദി പാർട്ടിയും രൂക്ഷ വിമർശനം ഉന്നയിച്ചു. വാജ്പേയിയുടെ മൃതദേഹമോ എൻ.ഡി. തിവാരിയുടെ മൃതദേഹമോ ആരുടേതായാലും ബി.ജെ.പിക്ക് അത് ആഘോഷമാണെന്നും അവർക്ക് വിവേകമില്ലെന്നും കോൺഗ്രസ് വക്താവ് സിഷാൽ ഹൈദർ പ്രതികരിച്ചു.
यह है हमारे प्रदेश के मुख्यमंत्री बिहार के राज्यपाल एनडी तिवारी जी के श्रद्धा सुमन अर्पित कर रहे हैं @TheSamirAbbas @juhiesingh @AbbasAliRushdi @yadavakhilesh pic.twitter.com/lfKVlxsk5R
— zishan haider (@zishanhaider) October 20, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
