Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ജെ.പി കോൺഗ്രസിന്റെയും ആം ആദ്മിയുടെയും ബി ടീം: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

text_fields
bookmark_border
സി.ജെ.പി കോൺഗ്രസിന്റെയും ആം ആദ്മിയുടെയും ബി ടീം: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് തലസ്ഥാനത്ത് പ്രതിഷേധം തുടരവേ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കോൺഗ്രസിന്റെയും ആം ആദ്‌മിയുടെയും ബി ടീമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ജനങ്ങൾ തള്ളിക്കളഞ്ഞ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും തങ്ങളുടെ 'ബി ടീമിനെ' കൂട്ടുപിടിച്ച് ദില്ലിയെ യുദ്ധക്കളമാക്കാൻ ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. തുടർച്ചയായ പരാജയങ്ങളുടെ നിരാശ ജനങ്ങളുടെ മേൽ തീർക്കുകയാണെന്നും ഡൽഹിയെ ബന്ദിയാക്കാൻ അനുവദിക്കില്ലെന്നും അവർ തന്റെ എക്സ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

"തുടർച്ചയായ പരാജയങ്ങളുടെ നിരാശ ജനങ്ങളുടെ മേൽ തീർക്കാൻ ഈ നേതാക്കൾ എന്തുകൊണ്ടാണ് ഇത്രയധികം ആഗ്രഹിക്കുന്നത്? തെരുവുകളിലെ പ്രശ്നങ്ങൾ സഹിക്കാൻ ഡൽഹിയിലെ ജനങ്ങൾ എന്ത് തെറ്റാണ് ചെയ്തത്? ജനാധിപത്യത്തിന്റെ മറവിൽ അരാജകത്വം പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തെയും ജനങ്ങളുടെ ജനവിധി വെല്ലുവിളിക്കുന്നവരെയും എന്റെ പാർട്ടി ശക്തമായി എതിർക്കും. തന്റെ രാഷ്ട്രീയ സ്വാർത്ഥതയ്ക്കായി ഡൽഹിയുടെ സുരക്ഷയും സമാധാനവും കെജ്രിവാൾ അപകടത്തിലാക്കുകയാണ്. ഒരു കാര്യം കുറിച്ചുവെച്ചോളൂ, ഡൽഹിയെ ബന്ദിയാക്കാൻ അനുവദിക്കില്ല," രേഖ ഗുപ്ത പറഞ്ഞു.

ഡൽഹിയിലെ തെരുവുകളിലെ കാഴ്ചകൾ തീർത്തും നിർഭാഗ്യകരമാണെന്ന് രേഖ ഗുപ്ത മറ്റൊരു എക്സ് പോസ്റ്റിൽ കുറിച്ചു. പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ്, ആം ആദ്മി, ഇടത് പാർട്ടികൾ, സി.ജെ.പി എന്നിവർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അവർ ആരോപിച്ചു. ഈ സാഹചര്യം ഉത്തരവാദിത്തത്തോടും വിവേകത്തോടും കൂടി ഡൽഹി പൊലീസ് കൈകാര്യം ചെയ്തെന്ന് അവർ പ്രശംസിക്കുകയും ചെയ്തു

പിന്നാലെ ഡൽഹി പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചതിനെ വിമർശിച്ച് കോൺഗ്രസ് വക്താവും സോഷ്യൽ മീഡിയ ഹെഡുമായ സുപ്രിയ ശ്രീനാതെ രംഗത്തെത്തി. "നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ? പെൺകുട്ടികളോട് കാണിച്ച മോശമായ പെരുമാറ്റം നിങ്ങൾ കണ്ടില്ലേ? എന്തിനാണ് നിങ്ങൾ ഡൽഹി പൊലീസിനോട് നന്ദി പറയുന്നത്? രാജ്യത്തെ യുവാക്കളെ രാക്ഷസന്മാരെപ്പോലെ തല്ലിച്ചതച്ചതിനോ? ഗുണ്ടകൾക്ക് മുന്നിൽ മിണ്ടാതെ കാഴ്ചക്കാരായതിനോ? നിങ്ങൾ ഡൽഹിയുടെ വനിതാ മുഖ്യമന്ത്രിയാണ്. ഒരു വിലകുറഞ്ഞ ട്രോളായി മാറരുത്," അവർ എക്‌സിൽ കുറിച്ചു.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്നും എല്ലാ ദിവസവും ജന്തർ മന്തറിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും സി.ജെ.പി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Delhi will not be held hostage’: CM Rekha Gupta targets CJP, Kejriwal, Rahul Gandhi after police crackdown
Next Story