Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുക്കൾക്ക് തീറ്റ...

പശുക്കൾക്ക് തീറ്റ നൽകുന്ന ചന്നി​; വിഡിയോ വൈറൽ

text_fields
bookmark_border
channi
cancel

ബർണാല: പഞ്ചാബിൽ നിയമസഭാതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ്​ അടുത്തിരിക്കെ മുഴുവന്‍ അടവുകൾ പുറത്തെടുത്ത് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ചരൺജിത് സിങ് ചന്നിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ദ്യശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. പ്രചാരണത്തിന്‍റെ അവസാന ദിവസം ബദൗർ നിയമസഭാ മണ്ഡലത്തിലെ ഗോശാലയിലെത്തി പശുക്കൾക്ക് തീറ്റ നൽകുന്ന ചന്നിയെയാണ് ദ്യശ്യങ്ങളിൽ കാണുന്നത്.


പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബദൗർ, ചംകൗർ സാഹിബ് എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് ചരൺജിത് സിങ് ചന്നി മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് അഭ്യർഥിക്കുന്നുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കഴിഞ്ഞ ദിവസം ചന്നി കത്തയച്ചിരുന്നു. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabAssembly ElectionsCharanjit Singh Channi
News Summary - CM Charanjit Singh Channi feeds cows at cowshed in Bhadaur; watch video
Next Story