ആനന്ദ് അംബാനി 'ആന്ധ്രയുടെ പ്രിയപുത്രൻ'; പ്രശംസിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
text_fieldsഅമരാവതി: റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് അംബാനിയെ പ്രശംസകൊണ്ട് മൂടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ആനന്ദ് "ആന്ധ്രയുടെ പ്രിയപുത്രൻ" ആണെന്ന് അദ്ദേഹം ചടങ്ങിൽ വിശേഷിപ്പിച്ചത്. ഗ്ലോബൽ ഹോർട്ടികൾച്ചർ ഹബിന്റെയും ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെയും തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പദ്ധതി ആരംഭിക്കാൻ കഴിഞ്ഞത് ആന്ധ്രാപ്രദേശിന് അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കാർഷിക പദ്ധതികൾക്കായി സഹകരിച്ചതിനും റിലയൻസിൽ വിശ്വാസമർപ്പിച്ചതിനും ആനന്ദ് അംബാനി ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിച്ചു. ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറിന് റിലയൻസ് ഇൻഡസ്ട്രീസ് പൂർണ്ണ പിന്തുണ നൽകുമെന്നും സ്ഥാപനത്തിന്റെ കൂടുതൽ വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തങ്ങൾ സജ്ജമാണെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ആന്ധ്രാഭൂമി "സ്വർണ്ണഭൂമി"യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആനന്ദ് അംബാനി പറഞ്ഞു. 'വികസിത് ഭാരതം' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ആനന്ദ് അംബാനി എന്നിവർ ചേർന്നാണ് ഗ്ലോബൽ ഹോർട്ടികൾച്ചർ ഹബിന്റെയും ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെയും തറക്കല്ലിടൽ ഫലകം സംയുക്തമായി അനാച്ഛാദനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

