Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കോവിഡ്​...

ഡൽഹിയിൽ കോവിഡ്​ കേസുകളിൽ വർധന; പരിശോധന ഇരട്ടിയാക്കും -കെജ്​രിവാൾ

text_fields
bookmark_border
ഡൽഹിയിൽ കോവിഡ്​ കേസുകളിൽ വർധന; പരിശോധന ഇരട്ടിയാക്കും -കെജ്​രിവാൾ
cancel

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ പരിശോധന ഇരട്ടിയാക്കിയാതും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. തലസ്ഥാനത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​ 90 ശതമാനത്തിലും കൂടുതലാണ്​. കോവിഡ്​ രൂക്ഷമായി ബാധിച്ച ഡൽഹിയിൽ മരണനിരക്ക്​ 1.4 ശതമാനമായി കുറഞ്ഞതായും മുഖ്യമരന്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരമാവധി ടെസ്റ്റുകള്‍ നടത്തുകയും രോഗബാധിതരെന്ന് കണ്ടെത്തുന്നവരെ എത്രയും വേഗം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുക എന്ന സര്‍ക്കാരിന്റെൻെറ ആദ്യ പ്രവര്‍ത്തന രീതികള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

രോഗലക്ഷണങ്ങളുള്ളവർ ഉടൻ പരിശോധനക്ക്​ വിധേയമാകണം. ചെറിയ ലക്ഷണങ്ങളെ അവഗണിച്ച്​ പരിശോധന നടത്താതിരിക്കരുതെന്ന്​ ജനങ്ങളോട്​ ണ്​. കോവിഡ് പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചാല്‍ അസുഖം ഭേദമാകുന്നതുവരെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയണമെന്നും കെജ്​രിവാൾ പറഞ്ഞു. ആഗസ്​റ്റ്​ 17 വരെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 1200 -1400നും ഇടയിലായിരുന്നു. എന്നാൽ ആഗസ്​റ്റ്​ 25 ന്​ ഇത്​ 1544 ആയും ഇന്ന്​ 1693 ആയും ഉയർന്നു. വരും ദിവസങ്ങളിൽ പരിശോധന ഇരട്ടിയാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

1.64 ലക്ഷം പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4330 പേർ മരിക്കുകയും ചെയ്​തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi Covidcovid hospitaltest
Next Story