എെൻറ എം.എൽ.എമാർ വിൽപനക്കുള്ളതല്ല -ആഞ്ഞടിച്ച് കമൽനാഥ്
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തിയ ‘ഒാപ്പറേഷൻ കമല’ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി കമൽനാഥ്. കോൺഗ്രസ് എം.എൽ.എമാർ വിൽപനക്കുള്ളതല്ല. രാഷ്ട്രീയത്തിെൻറ അടിസ്ഥാന തത്വങ്ങളിലും സേവനത്തിലും വിശ്വാസമർപ്പിച്ച് പ്രവർത്തിക്കുന്നവരാണ് കോൺഗ്രസ് ജനപ്രതിനിധികളെന്നും കമൽനാഥ് പറഞ്ഞു.
കോൺഗ്രസിെൻറ രാഷ്ട്രീയ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നവരാണ് തങ്ങൾ. രാഷ്ട്രീയത്തിെൻറ നിലവാരം തരംതാഴ്ത്താൻ അനുവദിക്കില്ലെന്നും മധ്യപ്രദേശിലെ സർക്കാറിനെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും കമൽനാഥ് പൊതുപരിപാടിയിൽ പറഞ്ഞു.
കമൽ നാഥ് സർക്കാറിനെ അട്ടിമറിക്കുന്നതിനായി ബി.ജെ.പി എട്ട് ഭരണപക്ഷ എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും റിസോർട്ടുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിെൻറയും കമൽ നാഥിെൻറയും ഇടപെടലിലൂടെ ഇവരെ തിരിച്ചെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
