Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെൺകുട്ടിയെ അകത്തിട്ട്...

പെൺകുട്ടിയെ അകത്തിട്ട് വീട് പൂട്ടി സീൽ വെച്ചു; പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
പെൺകുട്ടിയെ അകത്തിട്ട് വീട് പൂട്ടി സീൽ വെച്ചു; പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കെതിരെ പ്രതിഷേധം
cancel

പ്ര​യാ​ഗ് രാ​ജ്: ഉ​ത്ത​ർ​പ്ര​​ദേ​ശി​ൽ പെ​ൺ​കു​ട്ടി​യെ അ​ക​ത്തു​നി​ർ​ത്തി അ​ധി​കൃ​ത​ർ വീ​ട് സീ​ൽ ചെ​യ്ത​താ​യി ആ​രോ​പ​ണം. പ്ര​യാ​ഗ് രാ​ജ് വി​ക​സ​ന അ​തോ​റി​റ്റി (പി.​ഡി.​എ) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണം ആ​രോ​പി​ച്ച് സി​വി​ൽ ലൈ​ൻ​സ് ഏ​രി​യ​യി​ലെ വീ​ട് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഈ ​സ​മ​യം വീ​ട്ടു​ട​മ​യു​ടെ മ​ക​ൾ അ​ക​ത്ത് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​മ്മ മ​റ്റൊ​രു മ​ക​ളെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ​ ​പോ​യ​പ്പോ​ഴാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ടു​പൂ​ട്ടി സീ​ൽ ചെ​യ്ത​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. പി.​ഡി.​എ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്ത വീ​ട്ടി​നു​ള്ളി​ൽ പെ​ൺ​കു​ട്ടി അ​ക​പ്പെ​ട്ട വി​ഡി​യോ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വാ​ണ് പു​റ​ത്തു​വി​ട്ട​ത്. ചു​മ​രി​ൽ പി.​ഡി.​എ നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​ക്കാ​ര്യം പി.​ഡി.​എ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. സീ​ൽ ചെ​യ്ത വീ​ട്ടി​ന് തൊ​ട്ട​ടു​ത്താ​ണ് ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ താ​മ​സി​ക്കു​ന്ന​തെ​ന്നും പെ​ൺ​കു​ട്ടി പി​ന്നി​ലെ വ​ഴി​യി​ലൂ​ടെ അ​ക​ത്ത് പ്ര​വേ​ശി​ച്ച​താ​ണെ​ന്നും പി.​ഡി.​എ വൈ​സ് ചെ​യ​ർ​മാ​ൻ ഋ​ഷി​രാ​ജ് വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentgirlPrayagrajUP
News Summary - Closed the girl inside and sealed the house; protest against Prayagraj Development Authority Arlekar and
Next Story