Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​ ക്ലീൻ...

മോദിക്ക്​ ക്ലീൻ ചിറ്റ്​: വിയോജന കുറിപ്പ്​ ​പരസ്യപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം തള്ളി

text_fields
bookmark_border
ashok-lavasa
cancel

ന്യൂഡൽഹി: ​തെരഞ്ഞെടുപ്പ്​ ​പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതികളിൽ പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക്​ ക്ല ീൻ ചിറ്റ്​ നൽകിയ തെരഞ്ഞെടുപ്പ്​ കമീഷൻെറ നടപടിയിൽ തൻെറ വിയോജന കുറിപ്പ്​ പരസ്യപ്പെടുത്തണമെന്ന കമീഷൻ അംഗം അശോ ക്​ ലവാസയുടെ ആവശ്യം കമീഷൻ തള്ളി. അന്തിമ ഉത്തരവിൽ വിയോജന കുറിപ്പ്​ രേഖപ്പെടുത്തേണ്ടതില്ലെന്ന്​ കമീഷൻ തീരുമാന ിച്ചു. കമീഷനിലുണ്ടായ ഭിന്നത തീർക്കാനായി വിളിച്ച യോഗത്തിലാണ്​ അന്തിമ ഉത്തരവിൽ ആരുടേയും വിയോജന കുറിപ്പ്​ രേഖപ്പെടുത്തേണ്ടതില്ലെന്ന്​ തീരുമാനിച്ചത്​.

വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ മറ്റ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടൽ മൂലമാണെന്നും ലവാസ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും ബി.​െ​ജ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​ക്കും പ​ക്ഷ​പാ​ത​പ​ര​മാ​യി ക്ലീ​ൻ ചി​റ്റ്​ ന​ൽ​കി​യ​തി​നെ ​െചാ​ല്ലിയാണ്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നി​ൽ ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തത്. വി​യോ​ജി​പ്പ്​ എ​ഴു​തി ന​ൽ​കി​യി​ട്ട​ും ക​മീ​ഷ​ൻ തീ​രു​മാ​ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ സു​നി​ൽ ​അ​റോ​റ ഏ​ക​പ​ക്ഷീ​യ​മാ​യി പെ​രു​മാ​റിയതാണ്​ ലവാസയെ ​െചാടിപ്പിച്ചത്​. ഇതിൽ പ്ര​തി​ഷേ​ധി​ച്ച്​​ അ​ശോ​ക്​ ല​വാ​സ യോ​ഗ​ങ്ങ​ളി​ൽ​ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​നും തീ​രു​മാ​നി​ച്ച​ിരുന്നു. ​

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം സം​ബ​ന്ധി​ച്ച യോ​ഗ​ങ്ങ​ളി​ൽ മൂ​ന്നം​ഗ ക​മീ​ഷ​നി​ലെ ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ൾ​ കൈ​ക്കൊ​ള്ളു​ന്ന തീ​രു​മാ​ന​ത്തി​നൊ​പ്പം ന്യൂ​ന​പ​ക്ഷ​മാ​യ അം​ഗ​ത്തി​​ന്‍റെ അ​ഭി​പ്രാ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​​ ല​വാ​സ അ​റോ​റ​ക്ക്​ എ​ഴു​തി​യി​രു​ന്നു. മോ​ദി​യും അ​മി​ത്​ ഷാ​യും ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളി​ൽ പെ​ര​ു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ നാ​ലു ത​വ​ണ ല​വാ​സ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashok LavasaECImalayalam newsclean chit for modi
News Summary - clean chit for modi; Lavasa's demand rejected by ECI -india news
Next Story