Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​ ജസ്​റ്റിസിനെതിരെ...

ചീഫ്​ ജസ്​റ്റിസിനെതിരെ പ്രതിഷേധം; 35 പേരെ കസ്​റ്റിയിലെടുത്തു

text_fields
bookmark_border
ചീഫ്​ ജസ്​റ്റിസിനെതിരെ പ്രതിഷേധം; 35 പേരെ കസ്​റ്റിയിലെടുത്തു
cancel
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ക്ക ്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച മ​ണ്ഡി ഹൗ​സി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന ം ന​ട​ത്താ​നെ​ത്തി​യ 35 പേ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​വ​രി​ൽ 25 സ്​​ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്നു. വ​നി​ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞ്​ സ്​​ഥ​ല​ത്ത്​ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​രു​ന്നു. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ മ​ന്ദി​ർ മാ​ർ​ഗ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കാ​ണ്​ കൊ​ണ്ടു​പോ​യ​ത്. പ്ര​തി​ഷേ​ധം ജ​ന്ത​ർ മ​ന്ത​റി​ൽ മാ​ത്രം മ​തി​യെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ർ​ദേ​ശം.

ബു​ധ​നാ​ഴ്​​ച ഇ​തേ വി​ഷ​യ​ത്തി​ൽ കൊ​ണാ​ട്ട്​​േ​പ്ല​സി​ൽ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ 17 വ​നി​ത​ക​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട്​ വി​ട്ട​യ​ച്ചു. സു​പ്രീം​കോ​ട​തി മു​ൻ ജീ​വ​ന​ക്കാ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സു​പ്രീം​കോ​ട​തി ആ​ഭ്യ​ന്ത​ര സ​മി​തി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്ന്​ സു​പ്രീം​കോ​ട​തി​ക്ക്​ മു​ന്നി​ലും വ​നി​ത സം​ഘ​ട​ന​ക​ളും അ​ഭി​ഭാ​ഷ​ക​രും പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranjan Gogoiwomen activists
News Summary - Clean chit to CJI Ranjan Gogoi: women activists held for protest bid
Next Story