Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറാം ക്ലാസുകാരിയുടെ കഴുത്തിൽ കത്തിവെച്ച് നെറ്റിയിൽ സിന്ദൂരം ചാർത്തിയ എട്ടാം ക്ലാസുകാരൻ പിടിയിൽ

text_fields
bookmark_border
ആറാം ക്ലാസുകാരിയുടെ കഴുത്തിൽ കത്തിവെച്ച് നെറ്റിയിൽ സിന്ദൂരം ചാർത്തിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
cancel

ലഖ്നോ: ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തിയ എട്ടാം ക്ലാസ് വിദ്യാർഥി പിടിയിൽ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് 16 വയസ്സുള്ള ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

'ആൺകുട്ടി ഒരു സുഹൃത്തിനൊപ്പമാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. പിന്നീട് കഴുത്തിൽ കത്തി വെച്ച്പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം പുരട്ടി. സഹായത്തിനായി പെൺകുട്ടി നിലവിളിച്ചെങ്കിലും ആളുകൾ എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും രക്ഷപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ആൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ് - മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ റായ് പറഞ്ഞു. പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും താൻ പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൺകുട്ടി ചോദ്യം ചെയ്യലിൽ പറഞ്ഞതായി റായ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസമായി വിവാഹാഭ്യർഥന നടത്തി പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. ഇത് അറിഞ്ഞതോടെ പെൺകുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്കൂളിൽ ചേർത്തു. സാമൂഹ്യ അവഹേളനം ഭയന്ന് പൊലീസിലും പരാതി നൽകിയില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Class 8 boy barges into Class 6 girl’s house, applies ‘sindoor’ on her forehead at knifepoint
Next Story