Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതാവിനെ ജോലിയിൽ...

പിതാവിനെ ജോലിയിൽ തിരിച്ചെടുക്കണം; എട്ടാം ക്ലാസുകാരൻ പ്രധാനമന്ത്രിക്കെഴുതി​ 37 തവണ

text_fields
bookmark_border
sartak
cancel

കാൺപൂർ: ഉത്തർപ്രദേശ്​ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ ജോലി ചെയ്​തിരുന്ന പിതാവിനെ ജോലിയിൽ തിരിച്ചെടുക്കണമെന് നാവശ്യപ്പെട്ട്​​ എട്ടാം ക്ലാസ്​ വിദ്യാർഥി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​​ എഴുതിയത്​ 37 കത്തുകൾ. സർതക്​ ത്രിപാഠിയെന്ന വിദ്യാർഥിയാണ്​ പ്രധാനമന്ത്രിക്ക്​ നിരന്തരം കത്തുകളെഴുതിയത്​. എന്നാൽ ഇതുവരെ പ്രധാനമന്ത്രിയിൽ നിന്നും അവന്​ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

പിതാവിന്​ ജോലി നഷ്​ടപ്പെട്ടതിനെ തുടർന്ന് തൻെറ​ കുടുംബം നേരിടുന്ന പ്രതിസന്ധി വിവരിച്ച്​ കൊണ്ടാണ്​ കത്തുകൾ. കൂടെ നഷ്​ടപ്പെട്ട ജോലി തിരിച്ചുകിട്ടാനുള്ള നടപടികൾ സ്വീകരിക്കാനും അവൻ അപേക്ഷിക്കുന്നുണ്ട്​. ഇതുവരെ അയച്ച 36 കത്തുകൾക്കും​ യാതൊരു തരത്തിലുള്ള മറുപടിയും ലഭിച്ചില്ലെങ്കിലും 37ാമത്തെതിന്​ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്​​ സർതക്​ ത്രിപാഠി​.

2016ലാണ്​ അവൻ പ്രധാനമന്ത്രിക്ക്​ കത്തുകളെഴുതാൻ ആരംഭിച്ചത്​. ‘മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്’​ എന്ന മുദ്രാവാക്യം കേട്ടിട്ടുണ്ട്​. അതുകൊണ്ട്​ ഞാൻ അപേക്ഷിക്കുകയാണ്​ എന്നെ ഒരിക്കലെങ്കിലും നിങ്ങൾ കേൾക്കൂ’’. -കത്തിൽ 13 വയസുകാരൻ പറയുന്നു. അജ്ഞാത കാരണത്താൽ ചിലർ ചേർന്ന്​ നിർബന്ധപൂർവ്വം​ വിദ്യാർഥിയുടെ പിതാവിനെ ജോലിയിൽ നിന്നും രാജിവെപ്പിക്കുകയായിരുന്നു​. അവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണമെന്നാണ്​ സർതകിൻെറ ആഗ്രഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttar PradeshYogi Adityanath
News Summary - Class 8 Boy Asks For Father's Job To Be Given Back-india news
Next Story