Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെലങ്കാനയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: ഇരയുടെ കുടുംബം പ്രതിയുടെ വീടിന് തീയിട്ടു
text_fieldsbookmark_border
സിദ്ദിപേട്ട് (തെലങ്കാന): തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ 19കാരൻ ബലാത്സംഗം ചെയ്തു. സംഭവത്തെ തുടർന്ന് ഇരയുടെ കുടുംബം പ്രതിയുടെ വീടിനു തീയിട്ടു. ആളില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി.
സിദ്ദിപേട്ട് പൊലീസ് കമ്മീഷണറും സംഘവും സംഭവസ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കാനും സമാധാനം ഉറപ്പാക്കാനും ഗ്രാമവാസികളുമായി ചർച്ച നടത്തി. അതേസമയം, പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

