അഞ്ചാംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊന്നു
text_fieldsനഗോൺ: അസമിൽ അഞ്ചംഗ സംഘം അഞ്ചാംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ചു കൊന്നു. നഗോൺ ജില്ലയിലെ ധനിയാബേട്ടി ലാലുങ് ഗോണിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടി ഇൗ സമയം വീട്ടിൽ ഒറ്റക്കായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ അവശയായ പെൺകുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിെച്ചങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈൻ എന്നയാൾക്കും നാല് കൂട്ടാളികൾക്കുമെതിരെ കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
