Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുകാരന് ക്രൂര മർദനം; അധ്യാപകന് സസ്‌പെൻഷൻ

text_fields
bookmark_border
school
cancel

ജയ്പൂർ: റോൾ നമ്പർ ശരിയായി എഴുതാത്തതിന് അധ്യാപകൻ മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെ ടാഗ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഉടൻ തന്നെ വിദ്യാഭ്യാസ മന്ത്രി അടിയന്തര നടപടി സ്വീകരിക്കുകയും അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

വിദ്യാർഥിയെ ക്രൂരമായി മർദിച്ചതിന് ചൗഹ്താനിലെ ഗവൺമെൻ്റ് ഹയർ പ്രൈമറി സ്കൂളിലെ ലെവൽ-1 അധ്യാപകനായ ഗൺപത് പടാലിയെയാണ് സസ്പെൻഡ് ചെയ്തത്. മൂന്നാം ക്ലാസ് വിദ്യാർഥി തന്‍റെ റോൾ നമ്പർ തെറ്റിച്ചെഴുതിയതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. തുടർന്ന് മുഖത്ത് ശക്തിയിൽ അടിക്കുകയായിരുന്നു. കുട്ടിയുടെ മുഖം ചുവന്ന് നീര് വെച്ചിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ ഗൺപത് പടാലിയ ബാർമറിലെ ആസ്ഥാനത്ത് നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാർഥിക്ക് വേറെ ശാരീരിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും മാനസിക സമ്മർദം കുറക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Class 3 Student Beaten Mercilessly In Rajasthan School, Teacher Suspended
Next Story