പടക്കം പൊട്ടിച്ചതിന് ടീച്ചർ വഴക്കുപറഞ്ഞു; 16കാരൻ ജീവനൊടുക്കി
text_fieldsഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരിസരത്ത് പടക്കം പൊട്ടിച്ചതിന്റെ പേരിൽ പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തതിനെ തുടർന്ന് 16 വയസുകാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നവംബർ മൂന്നിന് പ്രദേശത്തെ ഒരു സ്വകാര്യ ഹയർസെക്കൻഡറി സ്‌കൂളിൽ ചില വിദ്യാർഥികൾ പടക്കം പൊട്ടിച്ചിരുന്നു. തുടർന്ന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ ശകാരിച്ചതായി പൊലീസ് ഓഫീസർ രമേഷ് ഷാക്യ പറഞ്ഞു.
സ്‌കൂൾ സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം അവർ വിദ്യാർഥിയെ തടഞ്ഞുവെച്ചതായും വ്യാഴാഴ്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

