Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്താംക്ലാസ്​...

പത്താംക്ലാസ്​ വിദ്യാർഥി പരീക്ഷാ തലേന്ന്​ നെഞ്ചുവേദന മൂലം​ മരിച്ചു

text_fields
bookmark_border
പത്താംക്ലാസ്​ വിദ്യാർഥി പരീക്ഷാ തലേന്ന്​ നെഞ്ചുവേദന മൂലം​ മരിച്ചു
cancel

മുംബൈ: പത്താം ക്ലാസ്​ വിദ്യാർഥി പരീക്ഷാതലേന്ന്​ നെഞ്ചുവേദന വന്ന്​ മരിച്ചു. മുംബൈയിലെ പ്രഭാദേവിയിലാണ്​ സംഭവം. ദാദറി​െല ശിശു വിഹാർ സ്​കൂൾ വിദ്യാർഥി ​​ഋത്വിക്​ ഖദ്​സിയാണ്​ മരിച്ചത്​. ഹോളിയു​െട ഭാഗമായി ബുധനാഴ്​ച സ്​കൂളിൽ നടന്ന ആഘോഷങ്ങളിൽ പ​െങ്കടുത്ത്​ വന്ന വിദ്യാർഥിക്ക്​ രാത്രി ഉറങ്ങുന്നതിനിടെയാണ്​ മരണം സംഭവിച്ചത്​. 

പരീക്ഷക്ക്​ പഠിക്കാൻ രാവിലെ അഞ്ചരക്ക്​ വിളിക്കണം എന്ന്​ മാതാപിതാക്കളോട്​ ആവശ്യപ്പെട്ടാണ്​ ഋത്വിക്​ ഉറങ്ങാൻ കിടന്നത്​. എന്നാൽ അർധ രാത്രിയോടു കൂടി നെഞ്ചുവേദനിക്കുന്നുവെന്ന്​ രക്ഷിതാക്കളെ വിളിച്ച്​ അറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടുമണിയോടു കൂടിയാണ്​ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന്​ ഡോക്​ടർമാർ പറഞ്ഞു. മരിച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്​. പോസ്​റ്റ്​ മോർട്ടം നടത്തിയെങ്കിലും പ്രാഥമിക പരിശോധനയിൽ മരണകാരണം കണ്ടെത്താനായിട്ടില്ല. ഹൃദയാഘാതമാകാൻ സാധ്യതയുണ്ടെന്ന്​ ഫോറൻസിക്​ സർജൻമാർ പറയുന്നു. എന്നാൽ ടെസ്​റ്റ്​ റിപ്പോർട്ടുകൾ കിട്ടിയാൽ മാത്രമേ മരണ കാരണം പറയാനാകൂവെന്നും ഡോക്​ടർമാർ അറിയിച്ചു. 

Show Full Article
TAGS:Class 10 board exam chest pain death india news malayalam news 
Next Story