Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ...

പുൽവാമയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു

text_fields
bookmark_border
security forces
cancel

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. പുൽവാമ ജില്ലയിലെ കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടൽ നടന്നത്.

പൊലീസ്, സൈന്യം, സി.ആർ.പി.എഫ് വിഭാഗങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഭീകരർ വെടിയുയർത്തിയതിന് പിന്നാലെ സേന തിരിച്ചടിക്കുകയായിരുന്നു.

ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികൾക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. ഇശ്റത്ത് ജാൻ (25), ഗുലാം നബി ദാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലേക്ക് മാറ്റി.

തെക്കൻ കശ്മീർ ജില്ലകളായ ഷോപ്പിയാൻ, പുൽവാമ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഭീകരരെ പിടികൂടുന്നതിന് ഈ വർഷം തുടർച്ചയായ തിരച്ചിലാണ് സുരക്ഷാസേന നടത്തുന്നത്. താഴ്വരയിൽ നടന്ന 10 ഒാപ്പറേഷനുകളിൽ 20 ഭീകരരെ സേന വധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulwamaterrorists encounter
News Summary - Clashes with security forces in Pulwama; Three terrorists were killed
Next Story