Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ...

ബംഗാളിൽ കാലിക്കടത്തിനിടെ ബി.എസ്​.എഫുമായി ഏറ്റുമുട്ടൽ; മൂന്നു മരണം

text_fields
bookmark_border
ബംഗാളിൽ കാലിക്കടത്തിനിടെ ബി.എസ്​.എഫുമായി ഏറ്റുമുട്ടൽ; മൂന്നു മരണം
cancel

കൊ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലെ കു​​ച്ച്​ ബി​​ഹാ​​ർ ജി​​ല്ല​​യി​​ലെ ബം​​ഗ്ലാ​​ദേ​​ശ്​ അ​​തി​​ർ​​ത്തി​​യി​​ൽ കാ​​ലി​​ക്ക​​ട​​ത്തി​​ന്​ ശ്ര​​മി​​ച്ച മൂ​​ന്നു​​പേ​​ർ ബി.​​എ​​സ്.​​എ​​ഫു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മ​​രി​​ച്ചു. ഇ​​തി​​ൽ ര​​ണ്ടു​​പേ​​ർ ബം​​ഗ്ലാ​​ദേ​​ശി​​ക​​ളാ​​ണ്. ഇ​​ന്ത്യ​​ക്കാ​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​ത്​ വെ​​ടി​​യേ​​റ്റാ​​ണോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത വ​​ന്നി​​ട്ടി​​ല്ല.

ബി.​​എ​​സ്.​​എ​​ഫ്​ പ​​ട്രോ​​ൾ സം​​ഘ​​ത്തി​​നെ ഇ​​വ​​ർ ആ​​ക്ര​​മി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ വെ​​ടി​​യു​​തി​​ർ​​ത്ത​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണ്​ സം​​ഭ​​വം. പ​​രി​​ക്കേ​​റ്റ ബി.​​എ​​സ്.​​എ​​ഫു​​കാ​​ര​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ബി.​​എ​​സ്.​​എ​​ഫി‍െൻറ അ​​ധി​​കാ​​ര​​പ​​രി​​ധി അ​​തി​​ർ​​ത്തി​​യി​​ൽ 15 കി​​ലോ​​മീ​​റ്റ​​റി​​ൽ​​നി​​ന്ന്​ 50 കി​​ലോ​​മീ​​റ്റ​​റാ​​ക്കി​​യ​​താ​​ണ്​ പ്ര​​ശ്​​​ന​​ങ്ങ​​ൾ​​ക്ക്​ കാ​​ര​​ണ​​മെ​​ന്ന്​ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ്​ ആ​​രോ​​പി​​ച്ച​​തോ​​ടെ സം​​സ്​​​ഥാ​​ന​​ത്ത്​ വി​​ഷ​​യം വി​​വാ​​ദ​​മാ​​യി.

അ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ലെ ക്രൂ​​ര​​ത​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​ണ്​ പു​​തി​​യ സം​​ഭ​​വ​​മെ​​ന്ന്​ കു​​ച്ച്​ ബി​​ഹാ​​റി​​ലെ തൃ​​ണ​​മൂ​​ൽ നേ​​താ​​വ്​ ഉ​​ദ​​യ​​ൻ ഗു​​ഹ പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, വി​​വാ​​ദം അ​​നാ​​വ​​ശ്യ​​മാ​​ണെ​​ന്നും സു​​ര​​ക്ഷ​​സേ​​ന​​യെ മോ​​ശ​​മാ​​ക്കി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​ത്​ തൃ​​ണ​​മൂ​​ലി‍െൻറ പ​​തി​​വ്​ ന​​ട​​പ​​ടി​​യാ​​ണെ​​ന്നും ബി.​​ജെ.​​പി പ്ര​​തി​​ക​​രി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BengalBSF
News Summary - Clashes with BSF during cattle smuggling in Bengal; Three deaths
Next Story