ജെ.എൻ.യുവിൽ സംഘർഷം തുടരുന്നു
text_fieldsന്യൂഡൽഹി: വിദ്യാർഥി യൂനിയൻ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘർഷം തുടരുന്നു. തിങ്കളാഴ്ച പുലർച്ച നിയുക്ത പ്രസിഡൻറ് എൻ. സായ് ബാലാജി, മുൻ പ്രസിഡൻറ് ഗീതകുമാരി തുടങ്ങിയവരെ എ.ബി.വി.പി പ്രവർത്തകർ മർദിച്ചു.
ഞായറാഴ്ച രാത്രി കാറിലെത്തിയ നാലംഗസംഘം ബെൽറ്റ് ഉപയോഗിച്ച് വിദ്യാർഥികളെ തലങ്ങും വിലങ്ങും അക്രമിച്ചിരുന്നു. വെള്ളിയാഴ്ച വോെട്ടണ്ണൽ ആരംഭിച്ചപ്പോൾ സയൻസ് ഡിപ്പാർടുമെൻറുകളിൽ പ്രതീക്ഷിച്ച സീറ്റും ലഭിക്കാതായതോടെയാണ് എ.ബി.വി.പി പ്രവർത്തകർ അക്രമങ്ങൾക്ക് തുടക്കമിട്ടതെന്ന് മറ്റു വിദ്യാർഥി സംഘടനകൾ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
