ഹനുമാൻജയന്തി ആഘോഷത്തിനിടെ മധ്യപ്രദേശിൽ സംഘർഷം; കല്ലേറ്
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ ഹനുമാൻജയന്തി ഘോഷയാത്രക്കിടെ സംഘർഷം. ഗുണയിലാണ് സംഭവമുണ്ടായത്. ഹനുമാൻ ജയന്തി ഘോഷയാത്ര സഞ്ചരിക്കേണ്ട റൂട്ട് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പള്ളിയുടെ മുന്നിലൂടെ ഘോഷയാത്ര കടന്നു പോകുമ്പോഴായിരുന്നു സംഭവം. ഘോഷയാത്ര മുന്നോട്ട് പോകുന്നത് സംബന്ധിച്ച് പ്രദേശത്തെ കൗൺസിലറും ആളുകളും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
ഇത് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കുറച്ച് സമയത്തിനകം തന്നെ സ്ഥിതി നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു.
സംഘർഷത്തിനിടെ ബി.ജെ.പി കൗൺസിലർ ഓംപ്രകാശ് കുഷ്വാരയുടെ 11വയസുള്ള മകൻ അകുൽ കുഷ്വാരക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് കുഷ്വാര പരാതി നൽകിയിട്ടുണ്ട്.
ഹനുമാൻ ജയന്തി ആഘോഷത്തിനിടെ കല്ലേറുണ്ടായെന്ന വിവരത്തെ തുടർന്നാണ് സംഭവസ്ഥലത്തേക്ക് എത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥിതി ഉടൻ തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇപ്പോൾ സ്ഥിതി പൂർണമായും ശാന്തമാണെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

