Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാമക്ഷേത്രം: രാഹുൽ നിലപാട് വ്യക്തമാക്കണം -അമിത് ഷാ
text_fieldsbookmark_border
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും തെരഞ്ഞെടുപ്പിനു മുമ്പ് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് ഇത്തവണ നേടുമെന്നും അമിത് ഷാ പറഞ്ഞു.
‘‘ഞങ്ങൾക്ക് അയോധ്യയിൽ ഉടൻ രാമക്ഷേത്രം നിർമിക്കേണ്ടതുണ്ട്. ഞങ്ങൾ അത് ചെയ്യും. എപ്പോൾ കേസ് കോടതിയിൽ എത്തിയാലും കോൺഗ്രസ് അത് തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്.’’ -അമിത് ഷാ പറഞ്ഞു.
അയോധ്യയിൽ തർക്ക ഭൂമിയിൽ പെടാത്ത ഭാഗം രാമ ജന്മ ഭൂമി ന്യാസിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
