Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈയടിക്കൽ സഹായിക്കില്ല; വേണ്ടത് സാമ്പത്തിക പാക്കേജ് -രാഹുൽ ഗാന്ധി
text_fieldsbookmark_border
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ ഇളക്കുന്നുവെന്നും കേന്ദ്രസർക്കാർ അടിയന്തിര ഇടപെടൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി.
ചെറുകിട, ഇടത്തരം കച്ചവടക്കാരെയും കൂലിത്തൊഴിലാളികളെയുമാണ് സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നിർേദശിച്ച കൈയടിക്കൽ അവരെ സഹായിക്കില്ല. വലിയ സാമ്പത്തിക പാക്കേജും നികുതി ഇളവുകളും വായ്പകളുമാണ് കേന്ദ്ര സർക്കാർ അവർക്ക് നൽകേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ആറുമാസത്തിനുള്ളിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് രാഹുൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
Next Story
