Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയൂത്ത് ലീഗ് അഖിലേന്ത്യ...

യൂത്ത് ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി സി.കെ. സുബൈർ രാജിവെച്ചു

text_fields
bookmark_border
Youth League, ck subair
cancel
camera_alt

സി.​കെ. സു​ബൈ​ർ

കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി സി.കെ. സുബൈർ രാജിവെച്ചു. യൂത്ത്ലീഗ് അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് അൻസാരിക്കാണ് രാജി സമർപ്പിച്ചത്. സുബൈർ അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി നേതൃത്വത്തിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ്​ സൂചന.

കത്​വ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണവും അതുസംബന്ധിച്ച വിവാദവും തുടരുന്നതിനിടെയാണ് സുബൈറിന്‍റെ െപാടുന്നനെയുള്ള രാജി. പാർട്ടി നേതൃത്വം രാജി സ്വീകരിച്ചു. കത്​വ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് മുഈനലി തങ്ങൾ ഉൾപ്പെടെ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുംവിധം പ്രതികരിച്ചിരുന്നു. ആരോപണത്തെ പ്രതിരോധിക്കാൻ നേതൃത്വം രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് മറ്റൊരു പരാതിയിൽ സുബൈറിന്‍റെ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth leagueck subair
News Summary - ck subair resigns
Next Story