Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അമേരിക്കക്കാരിക്ക് ബി.ജെ.പിയെ പിന്തുണക്കാം, ഇമ്രാൻ ഖാന് വിമർശിച്ചുകൂടേ?': മുംബൈ പൊലീസിന്റെ 'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ പ്രതിഷേധം

text_fields
bookmark_border
അമേരിക്കക്കാരിക്ക് ബി.ജെ.പിയെ പിന്തുണക്കാം, ഇമ്രാൻ ഖാന് വിമർശിച്ചുകൂടേ?: മുംബൈ പൊലീസിന്റെ ലീവ് ഇന്ത്യ നോട്ടീസിനെതിരെ പ്രതിഷേധം
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബോളിവുഡ് നടൻ ഇമ്രാൻ ഖാന് 'ലീവ് ഇന്ത്യ' നോട്ടീസ് അയച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. ബി.ജെ.പിയെ പിന്തുണച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ പരസ്യമായി സംസാരിക്കുമ്പോൾ, ഇന്ത്യയിൽ താമസിക്കുന്ന ഒ.സി.ഐ കാർഡ് ഉടമയായ ഇമ്രാൻ ഖാന് ബി.ജെ.പിക്കെതിരെ സംസാരിക്കാൻ അവകാശമില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

ഒക്ടോബർ 28-നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടാണ് മുംബൈ പൊലീസ് ഇമ്രാൻ ഖാന് നോട്ടീസ് നൽകിയിരിക്കുന്നത്. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ, വിദേശ പൗരന്മാർക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിലക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് നടപടി. മുംബൈ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന സമരത്തിനിടെ കഴിഞ്ഞ ദിവസം നടനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബി.ജെ.പി നേതാവ് കിരിത് സോമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇമ്രാൻ ഖാനെതിരെ മുംബൈ പൊലീസ് വിദേശകാര്യ രജിസ്ട്രേഷൻ ഓഫീസിന്റെ മേൽനോട്ടത്തിൽ നടപടിയെടുത്തത്. വിദേശ പൗരനായ ഇമ്രാൻ ഖാൻ ഒ.സി.ഐ കാർഡ് പദവി ദുരുപയോഗം ചെയ്ത് രാഷ്ട്രീയ തീവ്രനിലപാടുകൾ പ്രചരിപ്പിക്കുകയാണെന്ന് കിരിത് സോമയ്യ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രമുഖ അമേരിക്കൻ ഗായിക മേരി മിൽബെൻ രംഗത്തെത്തിയത്. പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് അമേരിക്കയിലെ ചില പ്രത്യേക ഫണ്ടിങ് ഗ്രൂപ്പുകളിൽ നിന്നും വൻതോതിൽ പണം ലഭിക്കുന്നുണ്ടെന്ന് മേരി മിൽബെൻ എക്സിൽ കുറിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിജീത് ദിപ്കെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.

അതേസമയം, ഏതെങ്കിലും രാഷ്ട്രീയ ആവശ്യങ്ങൾക്കായല്ല, താൻ ജീവിക്കുന്ന നഗരത്തിലെ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നത് ചോദ്യം ചെയ്യാനാണ് താൻ പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് നടൻ ആമിർ ഖാന്റെ അനന്തരവൻ കൂടിയായ ഇമ്രാൻ ഖാൻ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "An American can speak for BJP, but...": CJP's Abhijit Dipke backs actor Imran Khan after 'Leave India' notice
Next Story