Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പാ​റ്റ’പ്പേടിയിൽ...

‘പാ​റ്റ’പ്പേടിയിൽ...

text_fields
bookmark_border
‘പാ​റ്റ’പ്പേടിയിൽ...
cancel

ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലി​ല്ലാ​ത്ത​വ​രെ വി​മ​ർ​ശി​ച്ചു​ള്ള ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്തി​ന്റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ജ​ന​പ്രീ​തി നേ​ടി​യ ആ​ക്ഷേ​പ​ഹാ​സ്യ ഓ​ൺ​ലൈ​ൻ രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​യു​ടെ (സി.​ജെ.​പി) എ​ക്സ് അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ റ​ദ്ദാ​ക്കി.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​​ന്നെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്‌​സി​നെ നേ​ടി മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് അ​ക്കൗ​ണ്ട് വ്യാ​ഴാ​ഴ്ച റ​ദ്ദാ​ക്കി​യ​ത്. നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് എ​ക്സ് പ്ലാ​റ്റ്‌​ഫോം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

റ​ദ്ദാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ‘കോ​ക്രോ​ച്ച് ഈ​സ് ബാ​ക്ക്’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പു​തി​യ അ​ക്കൗ​ണ്ടി​നും വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ജോ​ലി​യി​ല്ലാ​ത്ത യു​വാ​ക്ക​ളെ പാ​റ്റ​ക​ളോ​ട് (കോ​ക്രോ​ച്ച്) ഉ​പ​മി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​ന്റെ പ​രാ​മ​ർ​ശം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ടി​യ​ന്മാ​ർ​ക്കും തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ക്കും ഒ​ത്തു​ചേ​രാ​നു​ള്ള ഇ​ട​മാ​ണി​തെ​ന്ന മു​ഖ​വു​ര​യോ​ടെ യു.​എ​സി​ലെ ബോ​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി അ​ഭി​ജീ​ത് ദി​പ്കെ ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച​ത്.

പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി അ​ദ്ദേ​ഹം ഗൂ​ഗ്ൾ​ഫോം ലി​ങ്കും പ​ങ്കു​വെ​ച്ചു. നാ​ല് ദി​വ​സം​കൊ​ണ്ട് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സി.​ജെ.​പി 1.35 കോ​ടി ഫോ​ളോ​വേ​ഴ്‌​സി​നെ സ്വ​ന്ത​മാ​ക്കി ബി.​ജെ.​പി​യെ മ​റി​ക​ട​ന്നി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി എ​ന്നാ​ണ് അ​വ​ർ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്ന് ബി.​ജെ.​പി​യെ പ​രി​ഹ​സി​ച്ച് പോ​സ്റ്റി​ടു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി. അ​ക്കൗ​ണ്ട് പൂ​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്നും പു​തി​യ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും അ​ഭി​ജീ​ത് പ​റ​ഞ്ഞു.

ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി എ​ന്ന പേ​രി​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വ​ർ​മാ​രാ​യ​ത്. സ​മീ​പ​കാ​ല​​ത്തൊ​ന്നും രാ​ജ്യം ക​ണ്ടി​ല്ലാ​ത്തൊ​രു ഡി​ജി​റ്റ​ൽ ത​രം​ഗ​മാ​യി​രു​ന്നു അ​ത്.

അ​ധി​കാ​ര വ​ർ​ഗ​ത്തി​ന്റെ അ​രാ​ഷ്​​ട്രീ​യ​വും ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തു​മാ​യ പ്ര​സ്താ​വ​ന​ക​ളോ​ടു​ള്ള രാ​ജ്യ​ത്തെ പു​തു​ത​ല​മു​റ​യു​ടെ രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു ആ ​പേ​ജു​ക​ൾ. വെ​റു​മൊ​രു ത​മാ​ശ​ക്ക് അ​​ല്ലെ​ങ്കി​ൽ ന​വ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ‘മീം’ ​ആ​യി തു​ട​ങ്ങി​യ ഈ ​ത​രം​ഗ​മി​പ്പോ​ൾ ശ​രി​ക്കും ഭ​ര​ണ​കൂ​ട​ത്തെ​യും ബി.​ജെ.​പി​യെ​യു​മെ​ല്ലാം വി​റ​ളി പി​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

സി.​ജെ.​പി​യു​ടെ തു​ട​ക്കം

മേ​യ് 15ന് ​ഒ​രു ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും യു​വാ​ക്ക​ളെ​യും ‘പാ​റ്റ​ക​ൾ’ (Cockroaches), ‘പ​രാ​ദ​ങ്ങ​ൾ’ (Parasites) എ​ന്നി​ങ്ങ​നെ​യൊ​ക്കെ ഉ​പ​മി​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ത​ന്റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് പി​ന്നീ​ട് വി​ശ​ദീ​ക​രി​ച്ചു​വെ​ങ്കി​ലും നീ​തി​പീ​ഠ​ത്തി​ൽ​നി​ന്നു​ണ്ടാ​യ ആ ​പ്ര​യോ​ഗം വ​ലി​യ രീ​തി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി.

തു​ട​ർ​ന്നാ​ണ് ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​ൽ ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ഒ​രു ത​മാ​ശ എ​ന്ന നി​ല​യി​ൽ ആ​ളു​ക​ൾ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി. പി​ന്നീ​ട് ച​ർ​ച്ച​ക​ൾ ഗൗ​ര​വ​മാ​യ​തോ​ടെ അ​തൊ​രു ‘രാ​ഷ്ട്രീ​യ മു​ന്നേ​റ്റം’ കൂ​ടി​യാ​യി പ​രി​ണ​മി​ച്ചു. സ​ത്യ​ത്തി​ൽ ഇ​തൊ​രു രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മ​ല്ല. എ​ന്നാ​ൽ, നി​ല​വി​ലെ രാ​ഷ്ട്രീ​യ സം​സ്കാ​രം, അ​ഴി​മ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ യു​വ​ത​ല​മു​റ​യു​ടെ വി​കാ​രം ഇ​തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.

അ​ത് ട്രോ​ളു​ക​ളാ​യും മീ​മു​ക​ളാ​യും അ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​തി​നു​ള്ള സ്വ​ത​ന്ത്ര പ്ലാ​റ്റ്ഫോം ആ​ണ് സി.​ജെ.​പി. ‘യു​വാ​ക്ക​ളു​ടെ, യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള, യു​വാ​ക്ക​ൾ ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ മു​ന്ന​ണി’ എ​ന്നാ​ണ് ഇ​വ​ർ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സി.​ജെ.​പി​ക്ക് രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പി​ന്തു​ണ​യു​മാ​യി വ​ന്നു. ‘പാ​ർ​ട്ടി’​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം.​പി മ​ഹു​വ മൊ​യ്ത്ര എ​ക്സി​ൽ കു​റി​പ്പി​ട്ട​തും വൈ​റ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justiceX AccountBJPCockroach Janata Party
News Summary - CJP X Account Blocked After CJI’s Jobless Jab
Next Story