Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിന്നോട്ടില്ലെന്ന്...

പിന്നോട്ടില്ലെന്ന് ‘പാറ്റകൾ’

text_fields
bookmark_border
പിന്നോട്ടില്ലെന്ന് ‘പാറ്റകൾ’
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ നീ​റ്റ് യു.​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ലും സി.​ബി.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ ക്ര​മ​ക്കേ​ടി​ലും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്കു​ന്ന​തു​വ​രെ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി).

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഒ​രു ‘ട്രെ​യി​ല​ർ’ മാ​ത്ര​മാ​ണെ​ന്നും ഏ​ഴു ദി​വ​സ​ത്തി​ന​കം മ​ന്ത്രി രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി തെ​രു​വു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും സി.​ജെ.​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി വ്യാ​പി​പ്പി​ക്കാ​നു​ള്ള കൃ​ത്യ​മാ​യ ആ​ക്ഷ​ൻ പ്ലാ​ൻ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധം വ​ൻ വി​ജ​യ​മാ​യി​രു​ന്നെ​ന്നും അ​ഭി​ജീ​ത് പ​റ​ഞ്ഞു.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ ഒ​ര​ടി പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളെ അ​ണി​നി​ര​ത്തി സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും സി.​ജെ.​പി വ​ക്താ​ക്ക​ളും അ​റി​യി​ച്ചു. ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധം വ​രും നാ​ളു​ക​ളി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ തു​ട​ക്കം മാ​ത്ര​മാ​ണ്.

നി​ല​വി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന​ത് സ​ർ​ക്കാ​റി​നോ​ടു​ള്ള ഒ​രു അ​പേ​ക്ഷ മാ​ത്ര​മാ​ണെ​ന്നും ഇ​ത് കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ക​ടു​പ്പി​ക്കു​മെ​ന്നും സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​ക് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ളു​ടെ ദി​ശാ​ബോ​ധ​ത്തെ വി​ദേ​ശ​ത്തു​നി​ന്ന് നി​ർ​ണ​യി​ക്കാ​നാ​വി​ല്ലെ​ന്ന് സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ പ്ര​തി​ക​രി​ച്ചു. അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ട​തു​പോ​ലെ ഭ​ര​ണ​കൂ​ട​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ൾ ഒ​രി​ക്ക​ലും കൂ​ട്ടു​നി​ൽ​ക്കി​ല്ലെ​ന്നും രാ​ഷ്ട്ര​നി​ർ​മി​തി​ക്കാ​യി അ​വ​ർ അ​ച്ച​ട​ക്ക​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEnationwide strikeNEET UgCockroach Janata Party
News Summary - CJP Vows Nationwide Stir Over NEET Leak, Demands Education Minister's Resignation
Next Story