Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ജെ.പി വേദിയിൽ...

സി.ജെ.പി വേദിയിൽ നിരാഹാരമിരുന്ന ‘ഐസ’ നേതാവ്​ ആശുപത്രിയിൽ

text_fields
bookmark_border
സി.ജെ.പി വേദിയിൽ നിരാഹാരമിരുന്ന ‘ഐസ’ നേതാവ്​ ആശുപത്രിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​ക്ക് ന​ട​ത്തു​ന്ന നി​രാ​ഹാ​ര​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജ​ന്ത​ർ മ​ന്ത​റി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ നി​രാ​ഹാ​രം ന​ട​ത്തു​ന്ന ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി നേ​താ​വി​ന്റെ ആ​രോ​ഗ്യ നി​ല വീണ്ടും മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ ഏ​ഴു​ദി​വ​സം പി​ന്നി​ട്ട സോ​നം വാ​ങ്ചു​കി​ന്റെ ആ​രോ​​ഗ്യം അ​തി​വേ​​ഗം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും നി​രാ​ഹാ​രം തു​ട​ങ്ങി​യ ശേ​ഷം അ​ദ്ദേ​​ഹ​ത്തി​ന്റെ ശ​രീ​ര​ഭാ​രം അ​ഞ്ചു​കി​ലോ കു​റ​ഞ്ഞെ​ന്നും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.ജെ.പി) സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ അ​റി​യി​ച്ചു.

ന്യൂ​ഡ​ൽ​ഹിയിലെ ജ​ന്ത​ർ മ​ന്ത​റി​ൽ സി.​ജെ.​പി വേ​ദി​യി​ൽ നി​രാ​ഹാ​രം ന​ട​ത്തു​ക​യാ​യി​രു​ന്ന ‘ഐ​സ’ നേ​താ​വ് ഡാ​നി​ഷ് അ​ലി​യെ ആ​രോ​​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​രാ​ഹാ​രം ഏ​ഴാം ദി​വ​സ​ത്തേ​ക്കു ക​ട​ന്ന​തി​നു​ശേ​ഷം വൈ​കീ​ട്ടോ​ടെ ഡാ​നി​ഷി​നു ത​ല​ചു​റ്റ​ലും ദേ​ഹാ​സ്വാ​സ്ഥ്യ​വു​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. വെ​ള്ളം പോ​ലും കു​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ ആം​ബു​ല​ൻ​സെ​ത്തി​ച്ച് നി​ർ​ബ​ന്ധ​പൂ​ർ​വം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ സോ​നം വാ​ങ്ചു​കി​ന് വ​ല്ല​തും സം​ഭ​വി​ച്ചാ​ൽ സ​ർ​ക്കാ​റാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്ന് അ​ഭി​ജീ​ത് ദി​പ്കെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikeleaderaisahospitalCockroach Janata Party
News Summary - AISA leader who was on hunger strike at CJP venue hospitalized
Next Story