Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കളെ ലക്ഷ‍്യം വക്കരുത്, ആ പെൺകുട്ടിയെ വെറുതെ വിടൂ...; യുവതിക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്

text_fields
bookmark_border
യുവാക്കളെ ലക്ഷ‍്യം വക്കരുത്, ആ പെൺകുട്ടിയെ വെറുതെ വിടൂ...; യുവതിക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്
cancel

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് 25കാരിക്കെതിരെ കേസെടുത്തിൽ വിമർശനവുമായി ബി.ജെ.പി വക്താവ് സൗരവ് ദാസ്. ക്രിമിനൽ നടപടികളുടെ ദുരുപയോഗമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സൗരവ് കുറ്റപ്പെടുത്തി. അധിക്ഷേപ പരാമർശം അപലപനീയമാണെന്നും എന്നാൽ ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. അശ്ലീല പരാമർശം ക്രിമിനൽക്കുറ്റമായി കണക്കാക്കാനാവില്ല. ലോക്സഭയിൽ 50 ശതമാനം എം.പിമാർക്കെതിരെയും ബി.ജെ.പിയുടെ 100ഓളം എം.പിമാർക്കെതിരെയും കേസുണ്ട്. ഒരു 25 വയസായ ആളുടെ നേർക്ക് തിരിയുന്നതിന് പകരം അവരുടെ നേർക്ക് തിരിയൂ.... യുവാക്കളോടുള്ള അതിക്രമം അവസാനിപ്പിക്കണം എന്ന് ദാസ് എക്സ് പോസ്റ്റിൽ കുറിച്ചു. ക്രിമിനൽ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള പൊലീസിന്‍റെ നടപടി അനീതിയാണെന്നും സൗരവ് പറഞ്ഞു. ഈ രാജ്യത്ത് എന്ന് മുതലാണ് അധിക്ഷേ പരാമർശം കൊടുകുറ്റമായി മാറിയത്. ആളുകൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ കൂടിയാണത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഈ രീതിയിൽ യുവാക്കളെ ലക്ഷ‍്യം വക്കുന്നത് നിർത്തുക. ആ പെൺകുട്ടിയെ വെറുതെ വിടുക. ഇത്തരത്തിൽ പൊലീസ് സേനയെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റുചിക സിങ് എന്ന യു.പി സ്വദേശിനിക്കെതിരെ കേസെടുത്തത്. കുറ്റം നടന്ന സ്ഥലം പരിഗണിക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും ഫയൽ ചെയ്യാവുന്ന സീറോ എഫ്.ഐ.ആർ ആണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. തുടർ അന്വേഷണത്തിനായി എഫ്.ഐ.ആർ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഇത് അങ്ങേയറ്റം അപലപനീയം, യുവാക്കളെ ലക്ഷ‍്യം വക്കരുത്, ആ പെൺകുട്ടിയെ വെറുതെ വിടൂ...; യുവതിക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സൗരവ് ദാസ്
Next Story