Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പ്രതിഷേധം: എൻ.ഐ.എ...

ഡൽഹി പ്രതിഷേധം: എൻ.ഐ.എ അന്വേഷണ ഹർജി ഇന്ന് ഹൈകോടതിയുടെ പരിഗണനയിൽ

text_fields
bookmark_border
ഡൽഹി പ്രതിഷേധം: എൻ.ഐ.എ അന്വേഷണ ഹർജി ഇന്ന് ഹൈകോടതിയുടെ പരിഗണനയിൽ
cancel
camera_alt

പാർലമെന്റിലേക്കുള്ള മാർച്ചിനിടെ പൊലീസ് പ്രതിഷേധക്കാരെ നേരിടുന്നു (ഫയൽ ചിത്രം)

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കാമെന്ന് ഡൽഹി ഹൈകോടതി. നേരത്തേ, ഇതുസംബന്ധിച്ച മറ്റൊരു ഹരജിയിൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നും ഡ​ൽ​ഹി പൊ​ലീ​സി​നും നോ​ട്ടീ​സ് അയച്ചിരുന്നു. ഇതിന് നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​നാണ് ചീ​ഫ് ജ​സ്റ്റി​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ, ജ​സ്റ്റി​സ് തേ​ജ​സ് ക​രി​യ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചത്.

അഖില ഭാരത് ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാളാണ്, ഈ വിഷയത്തിൽ പുതിയ ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്. ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ബരുൺ സിൻഹ, പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിലെ സാധാരണ ജനജീവിതത്തിന് തടസ്സമുണ്ടാക്കിയെന്നും റോഡ് ഉപരോധം മൂലം നഗരവാസികൾ ബുദ്ധിമുട്ടിയെന്നും കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത കോടതി, ‘ശരി, നാളെ പരിഗണിക്കാം’ എന്ന് അറിയിക്കുകയായിരുന്നു.

കോക്രോച്ച് ജനത പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌.ഐ.ആറുകളും എൻ.ഐ.ഐക്ക് (ദേശീയ അന്വേഷണ ഏജൻസി) കൈമാറാൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രതിഷേധത്തിനിടെ നടന്നതായി ആരോപിക്കപ്പെടുന്ന അക്രമം, പൊതുമുതൽ-സ്വകാര്യ സ്വത്ത് നശിപ്പിക്കൽ, അടിയന്തര സേവനങ്ങൾ തടസ്സപ്പെടുത്തൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാൻ നിർദേശം നൽകണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടിട്ടുണ്ട്.

പ്രതിഷേധവുമായി ബന്ധപ്പെട്ട ജൂലൈ 22ന് കോടതി ഹരജി പരിഗണിച്ചപ്പോൾ, സം​ഭ​വ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും വിഡി​യോ തെ​ളി​വു​ക​ളും കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പൊ​ലീ​സ് അ​നാ​വ​ശ്യ​വും ക്രൂ​ര​വു​മാ​യ ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന് ഹ​ര​ജി​ക്കാ​ർ​ക്കു​ വേ​ണ്ടി ഹാ​ജ​രാ​യ അഡ്വ. എ​ൻ. ഹ​രി​ഹ​ര​ൻ, അഡ്വ. വി​കാ​സ് സി​ങ്, അഡ്വ. ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ വാ​ദി​ച്ചപ്പോഴാണ്, തെളിവുകൾ സൂക്ഷിക്കണമെന്ന് കോടതി നി​ർദേശിച്ചത്. ആ​ണി​ത​റ​ച്ച ലാ​ത്തി​ക​ൾ, ഇ​ല​ക്ട്രി​ക് ബാ​റ്റ​ണു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും വ​നി​ത പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഹ​ര​ജി​ക​ൾ പ്ര​ശ​സ്തി​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നായിരുന്നു, ഡ​ൽ​ഹി പൊ​ലീ​സി​നു​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജുവിന്റെ വാദം. പ്ര​തി​ഷേ​ധ​ക്കാ​ർ അ​ക്ര​മാ​സ​ക്ത​രാ​യെ​ന്നും ക​ല്ലെ​റി​ഞ്ഞെ​ന്നും രാ​ജു വാ​ദി​ച്ചു.

നേരത്തേ, പൊലീസ് അതിക്രമം നടത്തിയെന്ന പരാതികളിൽ അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതിയും ഡൽഹി ഹൈകോടതിയും വിസമ്മതിച്ചിരുന്നു. ‘ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്, ‘ഞങ്ങൾക്ക് യാതൊരു വിഡിയോയും കാണേണ്ടതില്ല...’ എന്നാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കിയത്. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് പരിശോധിക്കണമെന്നും ഹരജിക്കാരൻ അഭ്യർഥിച്ചിട്ടും കോടതി നിരസിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളുടെ മൗലികാവകാശങ്ങൾ ലംഘിച്ചതിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്നും, വിഷയത്തിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഡൽഹി ഹൈകോടതിയാകട്ടെ, ഹരജി അടിയന്തരമായി എടുക്കാൻ തയാറാകാതെ പിറ്റേദിവസം പരിഗണിക്കാനായി മാറ്റിവെച്ചു. എല്ലാ കാര്യങ്ങളിലേക്കും കോടതിയെ വലിച്ചിഴയ്ക്കരുത് എന്ന് പരാമർശവും ഹൈകോടതിയിൽ നിന്നുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi HCNIA Probepolice actionIndia NewsCJP Protest
News Summary - CJP Protest: NIA Inquiry Plea in Delhi HC
Next Story