വിലക്കിന് പുല്ലുവില; ജന്തർ മന്തറിൽ സി.ജെ.പിയുടെ മിന്നൽ സമരം: ബാരിക്കേഡുകൾ മറികടന്ന് നേതാക്കൾ
text_fieldsന്യൂഡൽഹി: നിരോധനാജ്ഞ നിലനിൽക്കുന്ന ജന്തർ മന്തറിൽ സി.ജെ.പിയുടെ മിന്നൽ സമരം. ഇന്ന് രാവിലെ 9.40 ഓടെയാണ് ഏതാനും നേതാക്കൾ ദേശീയ പതാകയുമായി ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തറിൽ അപ്രതീക്ഷിത സമരം നടത്തിയത്. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരാണ് വിലക്ക് ലംഘിച്ചു കടന്നുകയറിയത്. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുത്തു.
ഗേറ്റ് ചാടിക്കടന്നാണ് പ്രവർത്തകരെത്തിയത്. ഈ പ്രതിഷേധം ഡൽഹി പൊലീസിനെ ഞെട്ടിച്ചു. രാജ്യ തലസ്ഥാനത്തെ സമര പ്രതീകമായ ജന്തർ മന്തറിൽ സമരങ്ങൾക്ക് കേന്ദ്രം ഇന്നലെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കൾ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധങ്ങളെ അടിച്ചമർത്തി സമരം ഇല്ലാതാക്കാൻ കഴിയില്ലെന്ന് വീഡിയോ പങ്കുവെച്ച് അഭിജീത് ദിപ്കെ വ്യക്തമാക്കി.
വോട്ടർപ്പട്ടിക ക്രമക്കേടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് അതീവ സുരക്ഷ മറികടന്ന് സി.ജെ.പി നേതാക്കൾ ജന്തർ മന്തറിലെത്തിയത്. 'ജന്തർ മന്തർ തിരിച്ചുപിടിച്ചിരിക്കുന്നു' എന്നായിരുന്നു സമരത്തിന് ശേഷം സൗരവ് ദാസിന്റെ എക്സിലെ പോസ്റ്റ്. "ഞങ്ങൾ ജന്തർ മന്തറിൽ പ്രവേശിച്ചു, ഇപ്പോൾ കസ്റ്റഡിയിലാണ്. എന്നാൽ ഇത് നമ്മൾ യുവതലമുറയ്ക്കുള്ള സന്ദേശമാണ്! നമുക്കിത് ചെയ്യാൻ കഴിയും! ഗ്യാനൂ, നിന്റെ കാര്യം തീരുമാനമായി ബ്രോ!" എന്ന് പോസ്റ്റ് ചെയ്തു. "ജന്തർ മന്തർ കോട്ട തകർത്തു." സംഭവസ്ഥലത്ത് ആഷുതോഷ് റാങ്ക ദേശീയപതാക വീശുന്നതിന്റെ ചിത്രം അഭിജീത് ദിപ്കെ പോസ്റ്റ് ചെയ്തു."ത്രിവർണ്ണ പതാകയേന്തിയ പാറ്റകൾ ഇന്ന് പുലർച്ചെ ഡൽഹി പൊലീസ് പിടികൂടുന്നതിന് മുമ്പ് ജന്തർ മന്തറിലേക്ക് കടന്നുകയറി. ആഷുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ എന്നിവരെ മറ്റ് ടീം അംഗങ്ങൾക്കൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തെ നിരോധിക്കാൻ നിങ്ങൾക്ക് കഴിയില്ല, നരേന്ദ്ര മോദി!," അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു.
‘വോട്ടുകൊള്ളയിൽ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭത്തിൽ കാലിടറിയ കേന്ദ്ര സർക്കാർ ജനകീയ പ്രതിഷേധങ്ങളുടെ സമര വേദികളുടെ പട്ടികയിൽ നിന്ന് ജന്തർ മന്തർ ഒഴിവാക്കുകയായിരുന്നു. രാംലീല മൈതാനം, ബുരാഡി മൈതാനം, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി മൈതാനം എന്നിവിടങ്ങളാണ് ബദൽ വേദികളായി അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

