Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ജെ.പി നേതാവ് ദീപക് ബാലിയാനെ പൊലീസ് പിടിച്ചുകൊണ്ടുപോയി; 100 കി.മീറ്റർ വാഹനത്തിൽ കറക്കി വിട്ടെന്ന് ആരോപണം

text_fields
bookmark_border
സി.ജെ.പി നേതാവ് ദീപക് ബാലിയാനെ പൊലീസ് പിടിച്ചുകൊണ്ടുപോയി; 100 കി.മീറ്റർ വാഹനത്തിൽ കറക്കി വിട്ടെന്ന് ആരോപണം
cancel

ന്യൂഡൽഹി: ഡൽഹിയിലെ സമരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിൽ സി.ജെ.പി നേതാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതായി പരാതി. സി.ജെ.പിയുടെ ദേശീയ നേതാവ് ദീപക് ബാലിയാനെയാണ് അൽവാർ ജില്ലയിലെ കതുമാറിലെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയത്. കാല് ഒടിഞ്ഞ് വിശ്രമത്തിലായിരുന്നിട്ടും പൊലീസ് വലിച്ചിഴച്ച് വണ്ടിയിൽ കയറ്റിയെന്നാണ് ആരോപണം.

100 കി.മീറ്ററോളം പല സ്ഥലങ്ങളിലായി കറക്കി വിട്ട ശേഷം രാത്രി വൈകിയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. സി.ജെ.പി സഹ വക്താവ് അശുതോഷ് റങ്കയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വ്യാഴാഴ്ച രാവിലെ പൊലീസ് വീട്ടിലെത്തി സ്റ്റേഷനിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ബാലിയാൻ ഈ ദൃശ്യങ്ങൾ ഫോണിൽ ലൈവായി പകർത്താൻ തുടങ്ങിയതോടെ പൊലീസ് മടങ്ങിപ്പോയി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തിയ പൊലീസ് ലൈവ് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാവാതിരുന്ന ദീപക് ബാലിയാനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

കാലിന്റെ പരിക്ക് ഗുരുതരമാണെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും റങ്ക ആരോപിച്ചു. വലിച്ചിഴച്ചപ്പോൾ കാലിന് വീണ്ടും വേദന കൂടിയെന്നും നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയ സംഭവത്തിൽ ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിൽ സിജെപി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൽ നിന്ന് പിന്മാറാനാണ് പൊലീസിനെ ഉപയോഗിച്ച് നേതാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സി.ജെ.പിയുടെ വാദം. എന്നാൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് രാജസ്ഥാൻ പൊലീസ് പറയുന്നത്.

സംഭവം വിവാദമായതോടെ പ്രവർത്തകരോട് കതുമാർ സ്റ്റേഷനിലേക്ക് എത്താൻ അശുതോഷ് റങ്ക ആഹ്വാനം ചെയ്തിരുന്നു. പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നുവെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് ബാലിയാനെ വിട്ടയച്ചതിന് ശേഷം ചില അതിരുകൾ ലംഘിക്കാൻ പാടില്ലെന്നും രാജസ്ഥാൻ പോലീസ് അത് ഒടുവിൽ മനസ്സിലാക്കിയത് നല്ലതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിയിലെ മാർച്ച് നിശ്ചയിച്ചതുപോലെ നടക്കുമെന്ന് സി.ജെ.പി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP Leader Detained in Rajasthan
Next Story