Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാസ്യവും ആക്ഷേപഹാസ്യവും ആയുധമാക്കി ഗാന്ധിസന്ദേശം; രാജ്യവ്യാപക പരിപാടിയുമായി സി.ജെ.പി

text_fields
bookmark_border
ഹാസ്യവും ആക്ഷേപഹാസ്യവും ആയുധമാക്കി ഗാന്ധിസന്ദേശം; രാജ്യവ്യാപക പരിപാടിയുമായി സി.ജെ.പി
cancel

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങളും സംഭാവനകളും പുതുതലമുറയിലേക്ക് എത്തിക്കാനുള്ള പ്രചാരണപരിപാടിക്കൊരുങ്ങി സി.ജെ.പി. ഹാസ്യം, ആക്ഷേപഹാസ്യം, ബൗദ്ധിക സംവാദങ്ങൾ എന്നിവയിലൂടെ ഗാന്ധിജിയുടെ പൈതൃകത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 'ലെഗസി ഓഫ് ബാപ്പു – കോക്ക്റോച്ച് ക്ലബ്' എന്ന പേരിലുള്ള പരിപാടി രാജ്യവ്യാപകമായി സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

പരമ്പരാഗത പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും അപ്പുറം, യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ ഗാന്ധിയൻ ആശയങ്ങൾ അവതരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സി.ജെ.പി നേതൃത്വം വ്യക്തമാക്കി. പരിപാടിയുടെ ആദ്യഘട്ടം നവംബർ 21-ന് മഹാരാഷ്ട്രയിലെ പുണെയിൽ നടക്കും. ഇതിനോടനുബന്ധിച്ച് 'കോക്ക്റോച്ച് ക്ലബ്' കൂട്ടായ്മയ്ക്കും തുടക്കമിടും.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഹാസ്യവും ആക്ഷേപഹാസ്യവും ഗാന്ധിജിയുടെ ദർശനങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും പരിപാടിയുടെ പ്രധാന ഭാഗമായിരിക്കുമെന്ന് നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ആലോചനയുണ്ട്.

സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ സാധാരണ നടത്തുന്ന പ്രതിഷേധങ്ങളും പരിപാടികളും മാറ്റിനിർത്തും. ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഗാന്ധിജിയുടെ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനാണ് ശ്രമം. പുണെയിലെ ആദ്യ പരിപാടിയിലൂടെ പദ്ധതിയുടെ പ്രവർത്തനരീതിയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പരിപാടിയിൽ പങ്കെടുക്കാൻ പ്രവേശന ഫീസ് ഈടാക്കില്ല. എന്നാൽ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. ഔദ്യോഗിക പ്രവേശന പാസ് കൈവശമുള്ളവർക്കു മാത്രമായിരിക്കും പ്രവേശനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gandhi Legacy Event Begins Pune
Next Story