Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.​ജെ.​പി ഇ​ട​പെ​ട​ൽ; ജ​യ്പു​രി​ൽ ജീ​ർ​ണി​ച്ച സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി

text_fields
bookmark_border
പു​തി​യ സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ മാ​സം 18 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു
സി.​ജെ.​പി ഇ​ട​പെ​ട​ൽ; ജ​യ്പു​രി​ൽ ജീ​ർ​ണി​ച്ച സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി
cancel

ജ​യ്പു​ർ: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി (സി.​ജെ.​പി) പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ന് പി​ന്നാ​ലെ ജ​യ്പു​രി​ലെ റാം​പു​ര (കാ​ൻ​വാ​ർ​പു​ര) സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ന്റെ ജീ​ർ​ണി​ച്ച കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി. കെ​ട്ടി​ട​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ ക​ഴി​ഞ്ഞ മാ​സ​മാ​ണ് സി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ലെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ഴ​യ കെ​ട്ടി​ടം ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്. 2025 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ടം അ​പ​ക​ട​ക​ര​വും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കെ​ട്ടി​ടം ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.

പു​തി​യ സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ മാ​സം 18 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ 12 ല​ക്ഷം രൂ​പ ആ​ഗ​സ്റ്റ് 13ന് ​ജി​ല്ല മി​ന​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ൽ​നി​ന്ന് (ഡി.​എം.​എ​ഫ്.​ടി) അ​നു​വ​ദി​ച്ചു. ബാ​ക്കി ആ​റു​ല​ക്ഷം രൂ​പ എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ അ​വ​സ്ഥ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നാ​യി സി.​ജെ.​പി ന​ട​ത്തി​യ ‘സ്കൂ​ൾ ഠീ​ക് ക​രോ’ (സ്കൂ​ൾ ന​ന്നാ​ക്കൂ) പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റാം​പു​ര ഗ്രാ​മം സ​ന്ദ​ർ​ശി​ച്ച​തോ​ടെ​യാ​ണ് സ്കൂ​ൾ ശ്ര​ദ്ധ നേ​ടി​യ​ത്. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ബി.​ജെ.​പി അ​നു​കൂ​ലി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP intervention dilapidated school building demolished
Next Story