സി.ജെ.പി കോർ കമ്മിറ്റി യോഗം ബുധനാഴ്ച അഭിജീതിന്റെ വീട്ടിൽ
text_fieldsമുംബൈ: ഭാവികാര്യങ്ങൾ തീരുമാനിക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കോർ കമ്മിറ്റി യോഗം ബുധനാഴ്ച നടക്കും. സംഘടനാ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ സമ്പാജിനഗറിലെ വീട്ടിലാണ് യോഗം. യോഗത്തിന് എത്തും മുമ്പ് സി.ജെ.പിയുമായി സഹകരിച്ചവർ, വിദ്യാർഥികൾ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും അറിയാൻ കോർകമ്മിറ്റി അംഗങ്ങൾക്ക് നിർദേശം നൽകി.
കഴിഞ്ഞദിവസങ്ങളിൽ അയൽപ്രദേശങ്ങളിൽ നിന്നടക്കമുള്ള വിദ്യാർഥികളും മറ്റ് സന്ദർശകരുമായി അഭിജീത് ദിപ്കെ കൂടിക്കാഴ്ച നടത്തി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഡൽഹി ജന്തർമന്തർ സമരത്തിന് ശേഷം വിശ്രമത്തിലാണ് സി.ജെ.പി നേതാക്കൾ. ഇതിനിടയിൽ, തന്നെ അധിക്ഷേപിച്ച കുട്ടികൾക്ക് മാപ്പുനൽകുന്നു എന്നതടക്കമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റ പോസ്റ്റുകൾക്കുകീഴേ ആക്ഷേപഹാസ്യത്തോടെയാണ് അഭിജീത് പ്രതികരിച്ചത്.
മാപ്പ് റീലിൽ മാത്രമാണോ എന്നതായിരുന്നു അതിലൊന്ന്. ഡൽഹിയിലെ പൊലീസ് അതിക്രമത്തിന്റെ പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അഭിജീത് ദീപ്കെയും ആവർത്തിച്ചിരുന്നു. വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന വാക്ക് സർക്കാർ ലംഘിച്ചാൽ സമരവുമായി വീണ്ടും രംഗത്തിറങ്ങുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

